പഞ്ചാബില്‍ പിഴവ് സംഭവിച്ചു;അമരീന്ദറിനെ നീക്കിയതിന്റെ ഉത്തരവാദിത്വം തനിക്ക്: ഏറ്റെടുത്ത് സോണിയ
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍, പിഴവ് സമ്മതിച്ച് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധി. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ക്യാപ്ടന് അമരീന്ദര്‍ സിംഗിനെ മാറ്റിയത് തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്ന് സോണിയ യോഗത്തില്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയെ പ്രതിരോധിച്ചായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷയുടെ നിലപാട്. ക്യാപ്റ്റനെ നീക്കിയതാണ് പഞ്ചാബിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് തിരുത്തല്‍വാദി നേതാക്കള്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും പി സി സി അധ്യക്ഷനായ നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തര്‍ക്കങ്ങളായിരുന്നു പ്രതിസന്ധിയ്ക്ക് വഴിവെച്ചത്. അന്ന് അമരീന്ദറിനെ മാറ്റി നിര്‍ത്തി സിദ്ദുവിനൊപ്പമായിരുന്നു ഹൈക്കമാന്റ് നിലയുറച്ചത്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു സിദ്ദുവിനെ പിന്തുണയ്ക്കാനുള്ള നേതൃത്വത്തിന്റെ തിരുമാനം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
നാല് മണിക്കൂറോളമാണ് യോഗം നടന്നത്നി നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനങ്ങളില്‍ നിന്ന് രാജിവയ്ക്കാന്‍ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരത്തെ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ നേതൃസ്ഥാനം മാറേണ്ടതില്ലെന്ന് പ്രവര്‍ത്തക സമിതി തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."