HOME
DETAILS

സജി ചെറിയാന്റെ സത്യ പ്രതിജ്ഞ: ഗവര്‍ണര്‍ സര്‍ക്കാറിനോട് ഇന്ന് വ്യക്തത തേടിയേക്കും; തിരിച്ചെടുക്കുന്നതില്‍ ധൃതി വേണ്ടെന്ന നിലപാടില്‍ സി.പി.എം

  
backup
January 03 2023 | 06:01 AM

keralam-saji-cherians-oath-pm-ready-to-wait-governors-decision

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ രാജി വെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ അനിശ്ചിതത്വം തുടരുന്നു. സജി ചെറിയാനെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഗവര്‍ണര്‍ ഇന്ന് കൂടുതല്‍ വ്യക്തത തേടിയേക്കും. അദ്ദേഹം മന്ത്രിസ്ഥാനം രാജി വെയ്ക്കാനുണ്ടായ സാഹചര്യത്തില്‍ ഇപ്പോള്‍ എന്ത് മാറ്റമാണ് ഉണ്ടായതെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയേക്കും.

അതിനിടെ, സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്നതില്‍ ധൃതി വേണ്ടെന്ന നിലപാടിലേക്കു നീങ്ങുകയാണ് സി.പി.എം. സജി ചെറിയാന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിക്കേണ്ടെന്നാണു സി.പി.എം തീരുമാനം. ഗവര്‍ണറുടെ നിലപാട് അറിഞ്ഞശേഷം തുടര്‍ നടപടി മതിയെന്നാണു ധാരണ.

ബുധനാഴ്ച തന്നെ സത്യപ്രതിജ്ഞ വേണമെന്നു നിര്‍ബന്ധമില്ലെന്നു പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിച്ചു. ഗവര്‍ണറുടെ തുടര്‍ച്ചയായ പ്രതികൂല നിലപാടുകളില്‍ സിപിഎമ്മിന് അതൃപ്തിയുണ്ട്. തല്‍ക്കാലം പ്രകോപനപരമായ പ്രതികരണം വേണ്ടെന്നാണു നേതൃത്വത്തിന്റെ നിര്‍ദേശം.

അതേസമയം,സജി ചെറിയാന്റെ സത്യപതിജ്ഞയില്‍ ഗവര്‍ണര്‍ നിയമപരമായി മാത്രം നടപടി സ്വീകരിച്ചാല്‍ മതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. നിയമത്തിന്റെ പേര് പറഞ്ഞ് കുറച്ച് കാലമായി സര്‍ക്കാറിനെ അലോസരപ്പെടുത്തുകയാണ് ഗവര്‍ണര്‍. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തേതെന്നനും ഗോവിന്ദന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago