HOME
DETAILS
MAL
ഇന്ധന വില വര്‍ധനയില്‍ ജനങ്ങള്‍ക്ക് പരാതിയില്ലെന്ന് ബി.ജെ.പി നേതാവ്
backup
March 19 2021 | 04:03 AM
കൊച്ചി: ഇന്ധനവില വര്‍ധനവു സംബന്ധിച്ച ചോദ്യത്തിന് പരിഹാസവുമായി ബി.ജെ.പി നേതാവ്. ഇന്ധനവില അടിക്കടി ഉയരുന്നതില്‍ ജനങ്ങള്‍ക്കു പരാതിയില്ലെന്നും പ്രശ്നമുള്ളത് പ്രതിപക്ഷ നേതാക്കള്‍ക്കാണെന്നും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു. രാജ്യാന്തര വിപണിവിലയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ചാണ് വിലവര്ധനവുണ്ടാകുന്നത്. അതില്‍ ജനത്തിന് പരാതിയില്ല. പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ടാണ് സാധാരണക്കാര്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതും പാചകവാതകം നല്‍കുന്നതും. അല്ലാതെ അത് പ്രധാനമന്ത്രി എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."