ഹല്‍ദ്വാനി കുടിയൊഴിപ്പിക്കല്‍: ഇരകളെ വഴിയാധാരമാക്കരുതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍
മലപ്പുറം: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലുള്ള നാലായിരത്തിലധികം വരുന്ന കുടുംബങ്ങള്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വഴിയാധാരമായിരിക്കുകയാണെന്നും അവരെ രക്ഷപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും മുസ്‌ലിം ലീഗ് ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ഇ.ടി ഇക്കാര്യം ആവശ്യപ്പെട്ടത്.
ഹൈക്കോടതി ഒഴിപ്പിക്കാന്‍ ഉത്തരവിട് പ്രദേശത്ത് ആശുപത്രികളും സ്‌കൂളുകളും ഉണ്ട്. ഈ സ്ഥലം തങ്ങളുടേതാണെന്ന റെയില്‍വേയുടെ വാദം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. അത്‌കൊണ്ട് സര്‍ക്കാര്‍ ഹൈകോടതിയില്‍ അടിയന്തിരമായി ഇടപെട്ട് ഇവരെ കുടിയൊഴിപ്പിക്കുന്നത് തടയണം. ഈ പ്രദേശത്തെ ജനങ്ങളാകെ പരിഭ്രാന്തിയിലാണ്. ഏത് നിമിഷവും തങ്ങളുടെ വീടുകള്‍ പൊളിച്ചു മാറ്റി തങ്ങളെ ഇറക്കിവിടുമെന്ന് അവര്‍ ഭയപ്പെടുന്നു. ഈ വലിയ സാമൂഹിക പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിസ്സംഗത പാലിക്കരുതെന്നും ഇ.ടി ആവശ്യപ്പെട്ടു.
et muhammed basheer writes letter on haldwani eviction issue
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."