യു.ഡി.എഫില്‍ ഇനിയും പരിഹാരമാവാതെ എലത്തൂര്‍; നാളെ തീരുമാനമായേക്കും
തിരുവനന്തപുരം: എലത്തൂര്‍ സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് യു.ഡി.എഫില്‍ സമവായമായില്ല. ഇതുസംബന്ധിച്ച് യു.ഡി.എഫ് നേതാക്കള്‍ എന്‍.സി.കെ നേതാവ് മാണി സി കാപ്പനുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല.
പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിനമായതിനാല്‍ നാളെത്തന്നെ ഇക്കാര്യത്തില്‍ യു.ഡി.എഫ് അന്തിമ തീരുമാനമെടുക്കും. എലത്തൂരില്‍ എന്‍.സി.കെ സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്ന നിലപാടിലാണ് മാണി സി.കാപ്പന്. യു.ഡി.എഫ് എന്‍.സി.കെയ്ക്ക് അനുവദിച്ച സീറ്റ് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്നും എലത്തൂരില്‍ യു.ഡി.എഫില്‍ ഒരു സ്ഥാനാര്‍ഥി മാത്രമേയുണ്ടാകൂവെന്നും മാണി സി കാപ്പന് പ്രതികരിച്ചു.
കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി പത്രിക പിന്വലിക്കുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍.സി.കെയുടെ സുള്‍ഫിക്കര്‍ മയൂരി, ഭാരതീയ നാഷണല്‍ ജനതാദളിന്റെ യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് സനിന് റാഷി, പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണയോടെ കെ.പി.സി.സി നിര്‍വാഹക സമിതി അംഗം യു.വി ദിനേശ് മണി എന്നിവരാണ് പത്രിക നല്‍കിയിരിക്കുന്നത്. സീറ്റ് എന്‍.സി.കെയ്ക്ക് നല്കുന്നതിനെതിരേ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം കടുത്ത പ്രതിഷേധം ഉയര്‍ത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."