ജോഷിമഠില്‍ സ്ഥിതി ഗുരുതരം; ആളുകളെ ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചു,നാല് വാര്‍ഡുകളില്‍ പ്രവേശനം നിരോധിച്ചു
ജോഷിമഠ്: ഉത്തരാഖണ്ഡിലെ തീര്‍ഥാടന കേന്ദ്രമായ ജോഷിമഠില്‍ സ്ഥിതി അതീവ ഗുരുതരം. ഭൂമി ഇടിഞ്ഞുതാഴുന്നതിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ആരംഭിച്ചു. നാല് വാര്‍ഡുകളില്‍ പ്രവേശനം നിരോധിച്ചു. സിങ്ധര്‍, ഗാന്ധിനഗര്‍, മനോഹര്‍ബാഗ്, സുനില്‍ എന്നിവിടങ്ങളില്‍ അവസ്ഥ സങ്കീര്‍ണമാണ്.
Uttarakhand | Dist Administration started marking red cross marks on buildings facing potential danger due to land subsidence in Joshimath
— ANI UP/Uttarakhand (@ANINewsUP) January 9, 2023
Singhdhar, Gandhinagar, Manoharbaag, Sunil wards declared unsafe. Entry prohibited in these wards & hence marking is being done: Chamoli DM pic.twitter.com/9S732bejGF
First two buildings to dismantled by the Chamoli district administration in Joshimath town which is sinking ever moment. These two hotels lying on main road of the city have allegedly risked the existence of many buildings downwards.#JoshimathIsSinking pic.twitter.com/MBHbZTV0W6
— Prithviraj Singh (@prithviuday1821) January 9, 2023
കഴിഞ്ഞ മൂന്ന് ദിവസമായി കെട്ടിടങ്ങളില്‍ വലിയ രീതിയില്‍ വിള്ളലുകള്‍ കണ്ടുവരികയാണ്. ഇതിനെത്തുടര്‍ന്ന് 68 കുടുംബങ്ങളെ ഇപ്പോള്‍ തന്നെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. പ്രദേശത്തെ മുഴുവന്‍ ആളുകളേയും മാറ്റിപാര്‍പ്പിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം.
അതേസമയം പ്രതിഭാസത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്രസംഘത്തേയും ഒരു പാനലിനേയും നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ഇത്തരത്തില്‍ വിള്ളല്‍ ഉണ്ടാവാറുണ്ടെന്ന് പ്രാദേശിക ഭരണകൂടത്തെയും സംസ്ഥാന സര്‍ക്കാരിനെയും അറിയിച്ചിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."