HOME
DETAILS

വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പെരുമ്പാവൂരില്‍ പട്ടാപ്പകല്‍ വന്‍കവര്‍ച്ച

  
backup
August 19 2016 | 18:08 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b0%e0%b5%8d

പെരുമ്പാവൂര്‍: വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ സംഘം പെരുമ്പാവൂരിലെ വീട്ടില്‍ നിന്നും 15 ലക്ഷത്തിലധികം രൂപയുടെ സാമഗ്രികള്‍ കവര്‍ന്നു. പെരുമ്പാവൂര്‍ പാറപ്പുറം പാളിപ്പറമ്പില്‍ വീട്ടില്‍ സിദ്ദീഖിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് എട്ടംഗ സംഘം ഇന്നോവ കാറില്‍ വീട്ടിലെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. കാറിലെത്തിയ സംഘത്തില്‍ വാഹനമോടിച്ചിരുന്നയാള്‍ കാറില്‍ തന്നെ ഇരുന്നു. മറ്റുള്ള ഏഴ് പേരില്‍ മൂന്ന് പേര്‍ വീടിന് പുറത്ത് നില്‍ക്കുകയും നാല് പേര്‍ വീട്ടില്‍ പ്രവേശിക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടുകാരെ അറിയാമെന്ന വ്യാജേന പേരെടുത്ത് പറഞ്ഞാണ് മോഷ്ടാക്കള്‍ കാര്യങ്ങള്‍ ധരിപ്പിച്ചത്.

സ്ഥലം വാങ്ങിച്ച വകയിലും ബിസിനസിലും മറ്റും വ്യാപക ക്രമക്കേടുകളുണ്ടെന്ന് പറഞ്ഞ സംഘം ഇവരുടെ കൈയില്‍ നിന്നും മൊബൈല്‍ ഫോണ്‍ വാങ്ങിയെടുത്തു. സംഘമെത്തിയപ്പോള്‍ സിദ്ദീഖിന്റെ ഭാര്യ രഹനയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

തുടര്‍ന്ന് കുടിക്കാന്‍ വെള്ളം വേണമെന്നാവശ്യപ്പെട്ട സംഘത്തിലെ ഒരാള്‍ ഈ തക്കത്തിന് വീട്ടുകാരറിയാതെ അകത്ത് കടന്നു. മറ്റ് മൂന്നു പേര്‍ രേഖകള്‍ പരിശോധിക്കണമെന്നും അതിനാല്‍ അലമാരകളുടെ താക്കാല്‍ വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ കൈവശം താക്കോല്‍ ഇല്ലെന്നും എല്ലാം ഭര്‍ത്താവിന്റെ കൈവശമാണെന്നും സിദ്ദീഖിന്റെ ഭാര്യ രഹന പറഞ്ഞെങ്കിലും മോഷ്ടാക്കള്‍ ബലംപ്രയോഗിച്ച് താക്കോല്‍ കൈക്കലാക്കി.

ഫോണുകളും മറ്റും പിടിച്ചുവാങ്ങിയ ശേഷം ആരേയും ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്ന് താക്കീത് നല്‍കി ഇവരെ പുറത്തിരുത്തുകയായിരുന്നു. ഇതിനിടെ സിദ്ദീഖ് വീട്ടിലെത്തിയിരുന്നു. ഈ സമയം പുറത്ത് നിന്നിരുന്ന മൂന്ന് പേര്‍ സിദ്ദീഖിനെ വീട്ടിനകത്ത് കടക്കാന്‍ അനുവദിച്ചില്ല. ഫോണും സംഘം പിടിച്ചുവാങ്ങി.

പരിശോധനക്കെന്ന് പറഞ്ഞെത്തിയ സംഘം പോകാനൊരുങ്ങിയപ്പോള്‍, ലഭിച്ച പരാതി ശരിയല്ലെന്നും അതിനാല്‍ തങ്ങള്‍ തിരികെ പോകുകയാണെന്നും പറഞ്ഞാണ് വീടിന് പുറത്തേക്കിറങ്ങിയത്. തിരകെ പോകാന്‍ ഇറങ്ങിയപ്പോള്‍ അകത്തുണ്ടായിരുന്ന മോഷ്ടാക്കളിലൊരാള്‍ അലമാരയില്‍ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാഗുമായി പിറകുവശത്തെ ഡോറിലൂടെ പുറത്തിറങ്ങിയോടി ഇന്നോവ കാറില്‍ കയറി. ഉടന്‍ സംഘം വേഗത്തില്‍ കടന്നുകളഞ്ഞു. ബാഗ് മോഷ്ടാക്കളുടെ കൈയില്‍ കണ്ട് വീട് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി വീട്ടുകാര്‍ക്ക് ബോധ്യമായത്.

സിദ്ദീഖ് ജുമുഅ നമസ്‌കാരത്തിനായി പള്ളിയില്‍ പോയ സമയം നോക്കിയാണ് മോഷ്ടാക്കള്‍ വീട്ടിലെത്തിയത്. ഇവരില്‍ ഒരാള്‍ പൊലിസ് യൂനിഫോം ധരിച്ചിരുന്നതായും വീട്ടുകാര്‍ പറഞ്ഞു. 60 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും അലമാരയില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപ, മൊബൈല്‍ ഫോണ്‍, ഐ പാഡ്, സ്‌കൂട്ടറിന്റെ താക്കോല്‍ എന്നിവ നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു.

മൊബൈല്‍ ഫോണുകള്‍ മോഷ്ടാക്കള്‍ കൈക്കലാക്കിയിരുന്നതിനാല്‍ പെട്ടെന്ന് വീട്ടുകാര്‍ക്ക് പൊലിസിനെ ബന്ധപ്പെടാന്‍ സാധിച്ചില്ല. തുടര്‍ന്ന് സമീപത്തെ വീട്ടുകാരുടെ ഫോണ്‍ ഉപയോഗിച്ചാണ് മോഷണ വിവരം പൊലിസിലറിയിച്ചത്. പൊലിസും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  17 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  17 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  17 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  17 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  17 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  17 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  17 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  17 days ago
No Image

മദ്യപിച്ച് വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലിസ്

Kerala
  •  17 days ago
No Image

മഹാരാഷ്ട്രയില്‍ സസ്‌പെന്‍സ് തുടരുന്നു; ആരാകും മുഖ്യമന്ത്രി

National
  •  17 days ago