ധന്‍ബാദ് എക്‌സ്പ്രസില്‍ അജ്ഞാതരുടെ സ്‌പ്രേ പെയിന്റിങ്
ഷൊര്‍ണൂര്‍: ട്രെയിനില്‍ വീണ്ടും അജ്ഞാതരുടെ സ്‌പ്രേ പെയിന്റിങ്. ധന്‍ബാദ്-ആലപ്പി എക്‌സ്പ്രസ് ട്രെയിനിലെ രണ്ടു ബോഗികളിലാണ് പെയിന്റടിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 1.20ന് ട്രെയിന്‍ ഷൊര്‍ണൂര്‍ എത്തിയപ്പോഴാണ് യാത്രക്കാരുടേയും പൊലിസിന്റെയും ശ്രദ്ധയില്‍ സ്‌പ്രേ പെയിന്റിങ് ശ്രദ്ധയില്‍പ്പെട്ടത്.
പൊതുമുതല്‍ നശിപ്പിക്കുന്ന സംഘടനയായ റെയില്‍ ഹൂണ്‍സ് അടിച്ച പെയിന്റിങാണ് ഇതെന്നും സൂചയുണ്ട്. തുടര്‍ന്നു പൊലിസും, റെയില്‍വേ സംരക്ഷണ സേനയും പരിശോധിച്ചശേഷമം അരമണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ സ്‌റ്റേഷന്‍ വിട്ടത്.കഴിഞ്ഞ ദിവസം ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ യാഡില്‍ നിര്‍ത്തിയിട്ടിരുന്ന റെയില്‍ അപകട റിലീഫ് വാനിന്റെ മൂന്നു ബോഗികളിലും പെയിന്റടിച്ച് വൃത്തിഹീനമാക്കിയിരുന്നു.
രാസപരിശോധനയില്‍ വിദേശനിര്‍മിത പെയിന്റിങാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തൃശൂര്‍ ഡി.സി.ആര്‍.പി സയന്റിഫിക് ഓഫിസര്‍ ഡോ.പി.കെ അനീഷാണ് പരിശോധന നടത്തിയത്.തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലും സമാനമായ സംഭവം നടന്നിരുന്നു. തിരുച്ചിറപ്പള്ളിയില്‍ ഈ മാസം 11നും ഷൊര്‍ണൂരില്‍ 16നുമാണ് സംഭവം നടന്നിട്ടുള്ളത്. സംസ്ഥാനത്ത് ഇതു മൂന്നാം തവണയാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്.
അതേസമയം റെയില്‍വേ സ്‌റ്റേഷനില്‍ രാത്രികളില്‍ വേണ്ടത്ര പരിശോധന ഇല്ലെന്ന് തെളിയിക്കുന്നതാണ് നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ പെയിന്റടിച്ച സംഭവം. സ്‌റ്റേഷന്റെ തെക്കുഭാഗത്തുകൂടി ആര്‍ക്കും സ്‌റ്റേഷനില്‍ കയറി കൂടാമെന്ന അവസ്ഥയാണ്. ഏഴാമത്തെ പ്ലാറ്റ്‌ഫോമില്‍ രാത്രിയില്‍ യാത്രക്കാര്‍ ഭയത്തോടെയാണ് തങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."