ബഫര്‍സോണ്‍; ഹരജി മൂന്നംഗ ബെഞ്ചിന്,ചില ഭാഗങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി:ബഫര്‍സോണ്‍ ഹരജികള്‍ മൂന്നംഗ ബെഞ്ചിന് വിട്ടു. ബെഞ്ച് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. അതേസമയം വിധിയിലെ ചില ഭാഗങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വിധിയില്‍ മാറ്റം വന്നാല്‍ പുനപരിശോധന വേണ്ടല്ലോ എന്ന് കോടതി വ്യക്തമാക്കി. നേരത്തേ രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച വിധയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട ഹരജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. .വിശദമായി വാദം കേട്ട സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഇത് കേള്‍ക്കട്ടെയെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
വിധിക്ക് മുന്‍പ് തന്നെ കരട് വിഞ്ജാപനം പലയിടത്തും വന്നിരുന്നു.എന്നാല്‍ ഈക്കാര്യം കോടതിയെ അറിയിക്കാനായില്ലെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.സുതാര്യമായി ജനങ്ങളില്‍ നിന്നടക്കം അഭിപ്രായങ്ങള്‍ കരട് വിഞ്ജാപനത്തിനായി തേടിയിരുന്നു. ഇതുമായി മുന്നോട്ട് പോകുന്നതിനിടെയാണ് വിധിയെന് കേന്ദ്രം വാദിച്ചു. ബഫര്‍ സോണ്‍ വിധി വന്നതോടെ പല നഗരങ്ങളും ഇതിന്റെ കീഴിയിലായി. വിധി കൊണ്ട് ഉദ്ദേശിച്ച നല്ലവശമല്ല നിലവില്‍ നടക്കുനതെന്നും അമിക്കസ് ക്യൂറി കോടതിയില്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."