HOME
DETAILS
MAL
സ്വര്‍ണക്കടത്ത് കേസ്: സന്ദീപ് നായര്‍ക്ക് ജാമ്യം
backup
March 30 2021 | 13:03 PM
കൊച്ചി: സ്വര്‍ണക്കള്ളകടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് ജാമ്യം. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരു ലക്ഷം രൂപയുടെ രണ്ട് ആള് ജാമ്യം എന്ന വ്യവസ്ഥയിലാണ് സന്ദീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സന്ദീപ് നായരുടെ പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും ഉപാധിയായി പറഞ്ഞിട്ടുണ്ട്.
അതിനിടെ, എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ സന്ദീപ് നായരടക്കം അഞ്ച് പേര് മാപ്പുസാക്ഷിയായി. ഇവരെ മാപ്പുസാക്ഷികളാക്കാനുള്ള എന്‍ഐഎയുടെ അപേക്ഷ കോടതി അംഗീകരിച്ചു.
സന്ദീപിന് പുറമെ മുഹമ്മദ് അന്‍വര്‍, അബ്ദുല്‍ അസീസ്, നന്ദ ഗോപാല്‍ എന്നിവരെ മാപ്പുസാക്ഷികളാക്കണം എന്നായിരുന്നു എന്‍ഐഎയുടെ ആവശ്യം. ജയിലില്‍ കഴിയുന്ന സന്ദീപ് ഉള്‍പ്പടെ നാല് പ്രതികളും കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. തുടര്‍ന്ന് ഇവരെ മാപ്പുസാക്ഷികളാക്കാനുള്ള എന്‍ഐഎയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."