'ഭരണപക്ഷത്തിന്റെ രാഷ്ട്രീയം വികസനത്തെ സ്വാധീനിക്കും'
കണ്ണൂര്‍: വികസനം രാഷ്ട്രീയപരമല്ലെന്നും എന്നാല്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയം വികസനത്തെ സ്വാധീനിക്കുമെന്നും സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ രാമചന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു. ധനികര്‍ക്ക് മാത്രം പ്രയോജനം ലഭിക്കുന്നതാണ് വിമാനത്താവളം പോലുള്ള വന്‍കിട പദ്ധതികളെന്ന വാദത്തില്‍ കഴമ്പില്ല. ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളുടെ വളര്‍ച്ചനാടിന്റെ സാമ്പത്തികരംഗത്തെ ശക്തിപ്പെടുത്തും. താഴെതട്ടിലുള്ള വികസനത്തിനും വിമാനത്താവളം ഉപകരിക്കുമെന്നും നാടിന്റെ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം നാനാതലങ്ങളിലായി വന്‍വികസന സാധ്യതയാണ് ഇത് തുറന്നിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലുള്‍പ്പെടെ വ്യക്തമാക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടിന് അനുയോജ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനാണ് ആസൂത്രണ ബോര്‍ഡിന്റെ ശ്രമം. ആഗോള, ദേശീയ സമ്പദ്‌വ്യവസ്ഥകളുടെ ഭാഗമെന്ന നിലയ്ക്ക് അവയില്‍ നിന്ന് പാടെ മാറിനില്‍ക്കാന്‍ കേരളത്തിനാവില്ല. എന്നാല്‍ ആഗോളീകരണകാലത്ത് ബദല്‍മാര്‍ഗങ്ങളും ആശ്വാസനടപടികളും ഉള്‍പ്പെടുത്തി മുന്നോട്ടുപോവുകയാണ് പ്രായോഗിക വഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."