HOME
DETAILS

കേരളത്തിലെ കൃഷിക്ക് ലഭിക്കേണ്ട വെള്ളം തമിഴ്‌നാട്ടിലെ മദ്യനിർമാണശാല ചോർത്തുന്നു

  
backup
January 22 2023 | 05:01 AM

tamil-nadu-distillery-leaking-water-for-kerala-agriculture-land

 

പാലക്കാട്: ആളിയാർ ഡാമിൽ നിന്ന് കേരളത്തിലേക്ക് വെള്ളം എത്തിക്കുന്ന ആനമലപുഴയിൽ നിന്ന് വൻ തോതിൽ വെള്ളം മദ്യനിർമാണത്തിനായി ചോർത്തുന്നു. തമിഴ്‌നാട്ടിലെ സ്വകാര്യ മദ്യനിർമാണ ശാലയിലേക്കാണ് വെള്ളം കടത്തുന്നത്. ആനമല നഗരത്തിനോട് ചേർന്നൊഴുകുന്ന പുഴയിൽ നിന്ന് വലിയ പൈപ്പുകൾ സ്ഥാപിച്ച് ഉടയകുളം വെപ്പേരി റോഡിലെ സ്വകാര്യവ്യക്തിയുടെ ഒന്നര ഏക്കർ സ്ഥലത്ത് വലിയ കുളം കുഴിച്ച് വെള്ളം ശേഖരിച്ചാണ് കടത്തൽ. ഇവിടെ നിന്ന് 15 കിലോമീറ്റർ അകലെ പെരിയപോതിലെ മദ്യനിർമാണ ശാലയിലേക്ക് വെള്ളം കൊണ്ടുപോകുന്നത്. പറമ്പിക്കുളത്തേക്ക് പോകുന്ന മെയിൻ റോഡ് വെട്ടിപ്പൊളിച്ച് 10 ഇഞ്ച് വ്യാസമുള്ള പൈപ്പ് സ്ഥാപിച്ച് 240 എച്ച്.പി മോട്ടോറിന്റെ സഹായത്തോടെയാണ് വെള്ളം കടത്തുന്നത്. കേരളത്തിലേക്ക് വെള്ളം തുറന്നുവിടുന്ന മണക്കടവിലേക്ക് ഇവിടെ നിന്ന് അഞ്ചു കിലോമീറ്റർ മാത്രമാണുള്ളത്. വെള്ളം ചോർത്തൽ കാരണം പൊളളാച്ചിയിലെ ഉടയകുളം ആയക്കെട്ടു പരിധിയിലെ 600 ഏക്കർ സ്ഥലത്തെ കൃഷി കരിഞ്ഞ് ഉണങ്ങിയ സ്ഥിതിയിലാണ്.

പറമ്പിക്കുളം ഡാമിന്റെ ഷട്ടർ തകർന്നതിനാൽ ഇത്തവണ കേരളത്തിന് ആവശ്യമായ വെള്ളം ആളിയാറിൽ നിന്നു നൽകാൻ കഴിയില്ലെന്ന് തമിഴ്‌നാട് അന്തർ സംസ്ഥാന ജല ക്രമീകരണ ബോർഡിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലേക്ക് വിടുന്ന വെള്ളം കൂറ്റൻ മോട്ടോറുകൾ സ്ഥാപിച്ച് സ്വകാര്യവ്യക്തി കാർഷികേതര ആവശ്യത്തിന് ചോർത്തുന്നത് കേരളത്തിന് കിട്ടേണ്ട വെള്ളത്തിൽ വീണ്ടും കുറവുവരുത്തും.

കേരളത്തിലെ 25,000 ഏക്കർ സ്ഥലത്തെ കൃഷിക്ക് ഉപയോഗിക്കേണ്ട വെള്ളത്തിൽ കുറവ് വരുത്താൻ ശ്രമിക്കുന്ന തമിഴ്‌നാട്, വെള്ളം ചോർത്തലിൽ മൗനം പാലിക്കുകയാണ്. കേരളത്തിലെ ഉദ്യോഗസ്ഥരും സംഭവം അറിഞ്ഞ മട്ടില്ല. അതേസമയം, സ്വകാര്യ വ്യക്തി നിയമവിരുദ്ധമായി വെള്ളം ചോർത്തുന്നതിനെതിരേ മദ്രാസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് ദക്ഷിണേന്ത്യ നദീ ഏകോപന സമിതി കോയമ്പത്തൂർ ജില്ല പ്രസിഡന്റ് ആനമല പട്ടീശ്വരൻ സുപ്രഭാതത്തോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 49 സീറ്റുകളില്‍ ലീഡ് 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago