HOME
DETAILS
MAL
മദ്രസകളിൽ ദേശീയ ഗാനം നിർബന്ധമാക്കി യു.പി
backup
March 25 2022 | 06:03 AM
ലഖ്‌നൗ: പ്രഭാത പ്രാർത്ഥനകളോടൊപ്പം മദ്രസകളിൽ ദിനവും ദേശീയ ഗാനവും നിർബന്ധമാക്കി യു.പി. യു.പി ബോർഡ് ഓഫ് മദ്രസ എജുക്കേഷൻ നടത്തിയ യോഗത്തിലാണ് തീരുമാനം. യോഗി ആദിത്യനാഥ് രണ്ടാമതും മുഖ്യമന്ത്രിയായി ഇന്ന് സ്ഥാനമേൽക്കാനിരിക്കെ പുതിയ പരിഷ്‌കാരങ്ങളുമായി യു.പി മദ്രസ ബോർഡ് രംഗത്തെത്തിയിരിക്കുന്നത്.
സ്വാതന്ത്ര ദിനത്തിൽ ദേശീയ ഗാനം ആലപിക്കുന്നതും, പതാക ഉയർത്തലും 2017ൽ ബോർഡ് നിർബന്ധമാക്കിയിരുന്നു.
ചെയർപേഴ്‌സൺ ഇഫ്തികാർ അഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത്. സ്‌കൂളുകളിൽ ദേശീയ ഗാനം ആലപിക്കുന്നത് നിർബന്ധമാണ്. മദ്രസകളിലും ദേശീയ ഗാനം ആലപിക്കുന്നത് വഴി വിദ്യാർത്ഥികളിൽ രാജ്യസ്‌നേഹം നിലനിൽക്കും. മത പഠനത്തിന് പുറമെ രാജ്യത്തിന്റെ ചരിത്രവും സംസ്‌കാരവും കുട്ടികൾക്ക് മനസ്സിലാക്കാനാകുമെന്നതും മുൻനിർത്തിയാണ് തീരുമാനമെന്നും ഇഫ്തികാർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."