HOME
DETAILS

പാർലമെന്റ് മാർച്ചിൽ എം.പിമാർക്കെതിരേ പൊലിസ് കൈയേറ്റം

  
backup
March 25 2022 | 07:03 AM

%e0%b4%aa%e0%b4%be%e0%b5%bc%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b4%be%e0%b5%bc%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b5%bd-%e0%b4%8e%e0%b4%82-%e0%b4%aa


ന്യൂഡൽഹി
സിൽവർ ലൈൻ പദ്ധതിക്കെതിരേ പാർലമെന്റിലേക്ക് മാർച്ച് നടത്തിയ യു.ഡി.എഫ് എം.പിമാരെ പൊലിസ് കൈയേറ്റം ചെയ്തു. ഇന്നലെ പാർലമെന്റ് സമ്മേളിക്കുന്നതിനു തൊട്ടു മുമ്പാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിജയ് ചൗക്കിൽനിന്നു പാർലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിലേക്ക് മാർച്ച് നടത്തുന്നതിനിടെയാണ് ഇവരെ പൊലിസ് തടഞ്ഞത്.
മുഖ്യമന്ത്രി പാർലമെന്റിൽ പ്രധാനമന്ത്രിയെ കാണാനെത്തിയപ്പോഴാണ് കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാർ പാർലമെന്റിൽനിന്ന് നൂറു മീറ്റർ അകലെ വിജയ് ചൗക്കിൽ സംഘടിച്ചത്. എം.പിമാരെ പൊലിസ് ബാരിക്കേഡ് ഒരുക്കി തടഞ്ഞു. പ്രധാനമന്ത്രി പാർലമെന്റിലേക്ക് വരുന്നതിനാൽ സുരക്ഷ ഒരുക്കണമെന്നും പിരിഞ്ഞു പോകണമെന്നും ആവശ്യപ്പെട്ടാണ് പൊലിസ് എം.പിമാരെ തടഞ്ഞത്. തുടർന്ന് എം.പിമാരും പൊലിസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പൊലിസ് നടത്തിയ അതിക്രമത്തിൽ ഹൈബി ഈഡൻ അടക്കമുള്ളവർക്ക് മർദനമേറ്റു. പുരുഷ പൊലിസ് തന്നെ മർദിച്ചതായി രമ്യാ ഹരിദാസ് ആരോപിച്ചു.
സംഘർഷത്തിനിടെ ഹൈബി ഈഡന്റെ മുഖത്തടിയേറ്റു. ബെന്നി ബഹനാൻ, ടി. എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ് എന്നിവർ ഉന്തിലുംതള്ളിലും പെട്ടു. സമാധാനപരമായി സമരം ചെയ്ത് പാർലമെന്റിലേക്ക് മടങ്ങുന്ന എം.പിമാരെ പൊലിസ് ബലം പ്രയോഗിച്ച് തടയുകയായിരുന്നുവെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.
സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിയ്‌ക്കെതിരേ പ്രതിഷേധിക്കുന്ന വനിതകൾ അടക്കമുള്ളവരെ നേരിടുന്ന പൊലിസിന്റെ അതേശൈലിയാണ് ഡൽഹിയിലെ സുരക്ഷാ ഉദ്യോഗസ്ഥരും സ്വീകരിച്ചതെന്ന് കെ. മുരളീധരൻ ആരോപിച്ചു. സംഭവം യു.ഡി.എഫ് പാർലമെന്റിൽ ഉന്നയിച്ചു. ഇതേത്തുടർന്ന് എന്താണ് സംഭവിച്ചതെന്ന് എഴുതി നൽകാൻ സ്പീക്കർ ആവശ്യപ്പെട്ടു. തന്റെ ചേംബറിൽ ഇതു സംബന്ധിച്ച് ചർച്ച നടത്താമെന്നും സ്പീക്കർ ഓം ബിർല യു.ഡി.എഫ്. എം.പിമാരെ അറിയിച്ചു. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് റിപ്പോർട്ട് തേടുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും അറിയിച്ചു.
അതേസമയം, അതിക്രമം നടന്നുവെന്ന വാദം ഡൽഹി പൊലിസ് നിഷേധിച്ചു. വിജയ് ചൗക്കിലെ പുൽത്തകിടിയിൽ കുറച്ച് പേർ മലയാളത്തിൽ മുദ്രാവാക്യം വിളിച്ച് നോർത്ത് ഫൗണ്ടൻ ബാരിക്കേഡ് പോയിന്റിലേക്ക് വന്നെന്നും ഇവരെ സുരക്ഷാ ജീവനക്കാർ തടഞ്ഞെന്നും പൊലിസ് പറഞ്ഞു.
ഇവർ എം.പിമാരാണെന്ന് അവകാശപ്പെട്ടെങ്കിലും തിരിച്ചറിയൽ കാർഡ് കാണിച്ചില്ല. തിരിച്ചറിയാൻ പാർലമെന്റിന്റെ ഒന്നാം നമ്പർ ഗേറ്റിലെ സുരക്ഷാ പിക്കറ്റിൽനിന്ന് ജീവനക്കാരെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും തുടർന്ന് എം.പിമാരെ മുന്നോട്ടുപോകാൻ അനുവദിച്ചുവെന്നും ഡൽഹി പൊലിസ്് പി.ആർ.ഒ സുമൻ നൽവ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago