HOME
DETAILS
MAL
മൂവാറ്റുപുഴ പണ്ടപ്പിള്ളിയില്‍ കനാല്‍ ഇടിഞ്ഞുവീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
backup
January 23 2023 | 05:01 AM
കൊച്ചി: മൂവാറ്റുപുഴ പണ്ടപ്പിളളിയില് കനാല്‍ ഇടിഞ്ഞുവീണു. മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക് റോഡില്‍ ഞായറാഴ്ച്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം.
അപകടത്തില്‍ ആളപായമില്ല. 15 അടി താഴ്ചയിലേക്ക് ആണ് നിറയെ വെളളമുളള കനാല്‍ ഇടിഞ്ഞുവീണത്. തലനാരിഴയ്ക്ക് ആണ് ദുരന്തം ഒഴിവായത്.
ഒരു വാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു കനാല്‍ ഇടിഞ്ഞത്. മലങ്കര ഡാമില്‍ നിന്ന് കൃഷിയിടങ്ങളിലേക്ക് ജലസേചനത്തിനായി വെള്ളമെത്തിക്കുന്ന കനാലാണ് പൊട്ടിയത്. കല്ലും മണ്ണും സമീപത്തെ വീടിന്റെ മുന്‍വശത്തേക്ക് ഒലിച്ചിറങ്ങി. ഗതാഗതം തടസ്സപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."