HOME
DETAILS

ഹെല്‍മെറ്റ് വാങ്ങുകയാണോ? ശ്രദ്ധിക്കാം ഇവയെല്ലാം....

  
backup
January 23 2023 | 12:01 PM

helmet-bikes-accident-death-6584

ഇരുചക്രവാഹനങ്ങള്‍ ഉണ്ടാക്കുന്ന അപകട മരണങ്ങള്‍ നിത്യവും വര്‍ധിച്ചുവരുന്ന ഒരു സാഹചര്യം നിത്യവും വര്‍ധിച്ചുവരുന്നതായി നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. ഹെല്‍മെറ്റിന്റെ ധരിക്കാത്തതുകൊണ്ട് മാത്രം മരണത്തിലേക്കോ അല്ലെങ്കില്‍ നിത്യ രോഗിയായി മാറുന്ന അവസ്ഥയിലേക്കോ പലരുടേയും ജീവിതം എത്തിനില്‍ക്കാറുണ്ട്. ഹെല്‍മെറ്റ് വാങ്ങുമ്പോഴും ധരിക്കുമ്പോഴും വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതില്‍ ചിലത് താഴെ ചേര്‍ക്കുന്നു.

നിയമം പാലിക്കുന്നു എന്ന് വരുത്തി തീര്‍ക്കാനുള്ള കുറുക്കുവഴിയായി വിലകുറഞ്ഞ ഹെല്‍മെറ്റുകള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ ശ്രദ്ധിക്കുക, അപകട സമയത്ത് ഒരു പക്ഷെ വിലകുറഞ്ഞ ഹെല്‍മെറ്റ് കൂടുതല്‍ പരിക്കുകള്‍ സൃഷ്ടിച്ചേക്കാം.


സര്‍ട്ടിഫിക്കറ്റ് :
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകരിച്ചിട്ടുള്ള ഹെല്‍മെറ്റുകള്‍ക്ക് ഐഎസ്‌ഐ മുദ്രണമുണ്ടാകും. ഇത്തരം ഹെല്‍മെറ്റുകള്‍ മാത്രമാണ് ഇന്ത്യന്‍ ഗതാഗത നിയമങ്ങള്‍ അനുശാസിക്കുന്ന സുരക്ഷ ഉറപ്പു നല്‍കുന്നുള്ളൂ. ഹെല്‍മെറ്റിന് പിന്‍ ഭാഗത്തായാണ് സാധാരണ ഐഎസ്‌ഐ സ്റ്റിക്കറ്റ് പതിപ്പിക്കാറ്. വ്യാജമായി ഐഎസ്‌ഐ സ്റ്റിക്കറുകള്‍ പതിപ്പിച്ച ധാരാളം വില കുറഞ്ഞ ഹെല്‍മെറ്റുകള്‍ ലഭ്യമാണ്. അതിനാല്‍ ശെരിയയായ ഐഎസ്‌ഐ മാര്‍ക്ക് ആണോ ഹെല്‍മെറ്റില്‍ വാങ്ങുന്നതിനു മുന്‍പ് ഉറപ്പു വരുത്തുക.
നിര്‍മിത വസ്തു: ഹെല്‍മെറ്റ് നിര്‍മ്മിക്കാനുപയോഗിക്കുന്ന മെറ്റീരിയല്‍ അപകടസമയത്ത് ഒരു നിശ്ചിത അളവിലെങ്കിലും ഡ്രൈവറുടെ തലയ്ക്ക് സംരക്ഷണം നല്‍കുന്നതായിരിക്കണം.


ആകൃതി:
ഓരോരുത്തരുടെയും തലയുടെ ആകൃതി വ്യത്യസ്തമാണ്. അതിനനുസരിച്ച് വൃത്താകൃതിയിലുള്ള ഓവല്‍, ഇന്റര്‍മീഡിയറ്റ് ഓവല്‍, നീണ്ട ഓവല്‍ എന്നീ മൂന്ന് ആകൃതികളില്‍ ഹെല്‍മെറ്റുകള്‍ ലഭ്യമാണ്. കണ്ണാടി ഉപയോഗിച്ച് നിങ്ങളുടെ തലയുടെ ആകൃതി മനസ്സിലാക്കി ശേഷം ശരിയായ ഹെല്‍മെറ്റ് തിരഞ്ഞെടുക്കാം.


വലുപ്പം: ഓരോരുത്തരുടെയും തലയുടെ വലുപ്പവും വ്യത്യസ്തമാണ്. ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ വലുപ്പം രേഖപ്പെടുത്തിയിരിക്കുന്ന ടാഗ് അതിനൊപ്പമുണ്ടെന്ന് ഉറപ്പാക്കുക. എല്ലാ വലിപ്പത്തിലുമുള്ള ഹെല്‍മെറ്റിന്റെ ഷെല്‍ ലഭ്യമാണ്. എന്നിരുന്നാലും, ഹെല്‍മെറ്റില്‍ തല ശരിയായി ഫിറ്റ് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കി വേണം വാങ്ങാന്‍.

വായുസഞ്ചാരം: മികച്ച വായു പ്രവാഹവും ഉള്ള ഓഫ് റോഡ് ഹെല്‍മെറ്റുകളാണ് തിരഞ്ഞെടുക്കേണ്ടത്. വിയര്‍പ്പ് വലിച്ചെടുക്കാന്‍ കഴിയുന്നതും ചൂട് വര്‍ധിക്കാത്തതുമായ ഹെല്‍മെറ്റ് വാങ്ങുക.

കവറേജ്: തല മുഴുവന്‍ മൂടുന്ന ഫുള്‍ ഫേസ് ഹെല്‍മെറ്റുകളാണ് ഏറ്റവും അധികം സുരക്ഷ നല്‍കുന്നത്.

വൈസര്‍: ഹെല്‍മെറ്റ് വൈസര്‍ വ്യക്തമായതോ t(ransparent) നിറമുള്ളതോ ആയ മെറ്റീരിയലില്‍ ആണ് നിര്‍മിച്ചിരിക്കുന്നത്. ഠൃമിുെമൃലി േആയതും ഡഢ സംരക്ഷണം നല്‍കുന്നവയാണ് അഭികാമ്യം.

ഭാരം: 1200 മുതല്‍ 1350 ഗ്രാം ഭാരം വരുന്ന ഹെല്‍മെറ്റുകളാണ് ഏറ്റവും ഉത്തമം. ഭാരം കൂടുതലുള്ള ഹെല്‍മെറ്റുകള്‍ പലപ്പോഴും കൂടുതല്‍ സുരക്ഷാ നല്‍കുന്നു എന്നൊരു തെറ്റിദ്ധാരണയുണ്ട്. അസ്വസ്ഥതയുണ്ടാക്കുക മാത്രമല്ല കഴുത്തിലെ മസിലുകള്‍ക്ക് ആവശ്യമില്ലാതെ സമ്മര്‍ദ്ദം നല്‍കും ഇത്തരം ഹെല്‍മെറ്റുകള്‍. ഓരോ ഹെല്‍മെറ്റിന്റെയും ഭാരത്തെപ്പറ്റി ഹെല്‍മെറ്റിനകത്തുള്ള സ്ലിപ്പില്‍ പ്രതിപാദിച്ചിട്ടുണ്ടാകും

ചിന്‍ സ്ട്രാപ്‌സ്: . ചിന്‍ സ്ട്രാപ്പ് ഉപയോഗിച്ച് ഹെല്‍മെറ്റ് സുരക്ഷിതമായി താടിയില്‍ ഉറപ്പിക്കാനാവണം. ചിന്‍സ്ട്രാപ് ഇട്ടു ഹെല്‍മറ്റ് കൃത്യമായി ഉപയോഗിച്ചാല്‍ അപകടങ്ങളുടെ ആഘാതം കുറയ്ക്കാനാകും . ഇങ്ങനെ സംഭവിക്കണമെങ്കില്‍ ചിന്‍സ്ട്രാപ് മുറുക്കി ഹെല്‍മറ്റ് തലയില്‍ യഥാസ്ഥാനത്തുണ്ടെന്ന് ഉറപ്പാക്കണം.

ഒതുക്കം: ഹെല്‍മെറ്റ് ധരിച്ച ശേഷം തല മുന്നോട്ടും താഴോട്ടും വേഗത്തില്‍ ചലിപ്പിക്കുക. ഹെല്‍മെറ്റിന്റെ സ്ഥാനം തെറ്റുന്നുണ്ടെങ്കില്‍ ഫിറ്റിങ് ശരി ആയില്ല എന്ന് ചുരുക്കം. വലിപ്പം ഒരല്പം കുറവുള്ള ഹെല്‍മെറ്റ് തിരഞ്ഞെടുക്കുക. മാത്രമല്ല ഹെല്‌മെറ്റിനകത്തെ പാഡിങ്ങും കവിള്‍ ഭാഗവും ചേര്‍ന്നിരിക്കണം. സ്ട്രാപ്പ് ഇട്ടതിനു ശേഷം ഫിറ്റിങ് സുഖകരമാണോ എന്ന് നോക്കിയ ശേഷം ഹെല്‍മെറ്റ് വാങ്ങുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

Kuwait
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': ബിജെപിക്ക് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി   

Kerala
  •  3 months ago
No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago
No Image

എസ്കെഎസ്എസ്എഫ് മസ്കത്ത് കണ്ണൂർ ജില്ലാ റബീഅ് 2024 ബർക്കയിൽ

oman
  •  3 months ago
No Image

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ടരവയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago