HOME
DETAILS

ജനാധിപത്യത്തിന് അനുയോജ്യമല്ലാത്ത പാർട്ടി രഹസ്യാത്മകത

  
backup
January 24 2023 | 04:01 AM

546351-2

ദാമോദർ പ്രസാദ്


എസ്. ഹരീഷിന്റെ പ്രതിചരിത്രാഖ്യാന സ്വഭാവമുള്ള 'ആഗസ്റ്റ് 17' എന്ന നോവലിൽ ഇന്ത്യൻ സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂനിയനിൽ ലയിക്കാതെ സ്വതന്ത്ര തിരുവിതാംകൂർ നിലവിൽവരുന്നതായും ഒടുവിൽ അവിടെ കമ്യൂണിസ്റ്റ് ഭരണം സ്ഥാപിക്കുന്നതായുമുള്ള ഭാവനയുണ്ട്. ഈ ഭാവനയിൽ സ്ഥാപിക്കപ്പെട്ട രാഷ്ട്രത്തിന് സ്റ്റാലിന്റെ കിരാത ഭരണവുമായി സാദൃശ്യം കാണാം. സി.പി.എം നേതൃത്വത്തിലുള്ള എൽ.ഡി.എഫ് ഭരണകൂടത്തിന്റെ ഭരണം ഒട്ടനവധി കണ്ടിട്ടുള്ള കേരളത്തിൽ ജീവിച്ചിട്ടുപോലും എഴുത്തുകാരനു സ്റ്റാലിനിസ്റ്റ് ഭരണകൂടത്തിന്റെ സ്വാധീനങ്ങളില്ലാത്ത ഒരു കമ്യൂണിസ്റ്റ് രാഷ്ട്രമാതൃക വിഭാവനം ചെയ്യാൻ സാധിക്കുന്നില്ലെന്നതിൽ അത്ഭുതമുണ്ട്. അധികാരത്തിൻ്റെയും പണത്തിൻ്റെയും അതിപ്രസരത്തിൽ പ്രത്യയശാസ്ത്രശോഷണം സംഭവിച്ചിട്ടുപോലും പാർട്ടി സംവിധാനങ്ങളുള്ളിടത്തെല്ലാം ഇവർക്കൊരൊറ്റ സ്വത്വവും വ്യതിരിക്തഘടനയുമാണ് എന്നതാണ് ഇതിന്റെ പ്രധാന കാരണം.


എന്താണ് ഈ രാഷ്ട്രീയപാർട്ടിയെ കൃത്യമായി നിർവചിക്കുന്ന പ്രത്യേകത? ഈ ചരിത്രസന്ധിയിലും വർഗസമര പ്രത്യയശാസ്ത്രവും സാമൂഹിക വിമോചന പ്രതിബദ്ധതയുമാണ് പാർട്ടിയുടെ പ്രത്യേകതകളെന്നു വിശ്വസിക്കൽ പ്രയാസമാണ്. കാരണം, കാലംചെന്ന ഈ ആശയങ്ങളെ പാർട്ടിയുടെ ഉന്നതതലത്തിലിരിക്കുന്ന പുത്തൻ പണക്കാർതന്നെ സംക്ഷേപാർഥത്തിൽ നിരാകരിച്ചിട്ടുണ്ട്. സ്റ്റാലിനിസ്റ്റ് സംഘടനാ തത്ത്വത്തെ മാതൃകയാക്കി രൂപീകരിക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടികളുടെ പൊതുപ്രത്യേകത അതിന്റെ രഹസ്യസ്വഭാവം തന്നെയാണ്. പാർട്ടി നേതാക്കളും പാർട്ടി അംഗങ്ങളും ഈ രഹസ്യാത്മകതയെ ആകർഷണീയ ഘടകമായി കാണുന്നു എന്നതാണ് വലിയ വിരോധാഭാസം. പിണറായി വിജയൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കുന്ന കാലത്ത് മാധ്യമങ്ങൾക്ക് പാർട്ടിയെക്കുറിച്ച് ഒന്നുമറിയില്ലെന്നു പറഞ്ഞ് പുച്ഛിച്ചിരുന്നു.


പാർട്ടിയിലെ ഉന്നത നേതാക്കളിലൊരാളായ ഇ.പി ജയരാജനെതിരേ സി.പി.എമ്മിനകത്തു നിന്നുതന്നെ ചില ആരോപണങ്ങൾ വന്നത് ഈയടുത്ത് ഏറെ വാർത്തയായി. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ആയുർവേദ ആശുപത്രിയുടെ നിർമാണത്തിൽ നിയമലംഘനങ്ങളുണ്ടെന്നും ഇതിൽ ഇ.പി ജയരാജന്റെ ബന്ധുക്കൾക്കുള്ള ഓഹരിയുമായിരുന്നു വിവാദ വിഷയം. എന്നാൽ ഇതെല്ലാം മാധ്യമസൃഷ്ടിയാണെന്നു പറഞ്ഞാണ് പാർട്ടിയുടെ ഉന്നതതല നേതാക്കൾ കൈകഴുകിയത്. പാർട്ടിയിൽനിന്നു ഉയർന്ന ആരോപണ വിഷയം പൊതുജനമധ്യത്തിൽ ചർച്ചക്കെടുക്കാനുള്ള സംഗതിയല്ലെന്നാണ് പാർട്ടി അണികളെയും പൊതുജനത്തെയും നേതൃത്വം പറഞ്ഞു പഠിപ്പിച്ചത്. പ്രസ്തുത വിവാദ വിഷയത്തിൽ ഗുരുതര രാഷ്ട്രീയ, നിയമ തലങ്ങളുണ്ടായിട്ടുപോലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനത്തിനിന്ന് ലഭ്യമല്ല. സി.പി.എമ്മിൽനിന്നു ഉയർന്നുവന്ന മറ്റൊരു വിഷയം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലെ സൈബർ ലൈംഗികാതിക്രമ കേസാണ്. സി.പി.എമ്മിന്റെ വിപ്ലവ ശക്തികേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഇടമാണ് ആലപ്പുഴ. ഇവിടുത്തെ പ്രമുഖ പ്രാദേശിക സി.പി.എം നേതാവ് എ.പി സോന നിരവധി പെൺകുട്ടികളുടെയും സ്ത്രീകളുടെയും നഗ്‌നദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചു എന്നതാണ് കേസ്. പോക്‌സോ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെട്ട ഗുരുതര വിഷയമായിരിക്കേ പാർട്ടി ഇയാൾക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുകയും വിഷയത്തിൽ അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ പാർട്ടിക്കകത്തുനിന്ന് സംഭവിക്കുമ്പോൾ വരുന്ന സ്ഥിരം വിശദീകരണം പാർട്ടിപ്രവർത്തകരും സമൂഹത്തിലെ അംഗങ്ങളാണെന്നും അവരും സമൂഹത്തിലെ ദുർവൃത്തികളിൽ സ്വാധീനിക്കപ്പെടും എന്നുള്ളതാണ്. എന്നാൽ ഈ വിശദീകരണത്തിൽ വ്യക്തമാക്കപ്പെടാതെ പോകുന്ന മറ്റൊരു കാര്യമുണ്ട്. പാർട്ടി പ്രവർത്തകർക്ക് ലഭിക്കുന്ന ശിക്ഷാ ഇളവുകളോ അന്വേഷണ ആനുകല്യങ്ങളോ ഒന്നും സമൂഹത്തിലെ മറ്റു അംഗങ്ങൾക്ക് ലഭിക്കുന്നില്ല. കൂടാതെ, സമൂഹത്തിലെ സാധാരണ അംഗങ്ങൾക്കെതിരേ ഇവ്വിധത്തിലുള്ള ഏതെങ്കിലും ആരോപണങ്ങൾ ഉയർന്നാൽ അവർ ഇവിടുത്തെ നിയമപ്രക്രിയക്ക് വിധേയരാകണം. എന്നാൽ പാർട്ടിപ്രവർത്തകർക്ക് പാർട്ടിക്കകത്തെ അന്വേഷണത്തിനുമാത്രം ഉത്തരം നൽകിയാൽ മതി.


അഴിമതിയിലും ക്രിമിനൽപ്രവർത്തനങ്ങളിലും ഏർപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് പ്രോത്സാഹനം നൽകുന്ന വിധത്തിലുള്ള ശിക്ഷാ ആനുകൂല്യങ്ങളും നടപടി ഇളവുകളുമാണ് പാർട്ടി നടപ്പാക്കുന്നത്. അണികളോ ഉന്നതരോ അച്ചടക്കത്തോടെ പാർട്ടി പ്രത്യയശാസ്ത്രത്തെ പിൻപറ്റണമെന്ന ദുശ്ശാഠ്യമൊന്നും പാർട്ടിക്കില്ല. പകരം, പാർട്ടിയുടെ ട്രോൾ ഫാക്ടറിയിൽ നിർമിച്ചുവിടുന്ന സ്ഥിരം ക്യാപ്‌സ്യൂളുകൾ വെള്ളം തൊടാതെ വിഴുങ്ങുകയും പ്രഖ്യാപിത ശത്രുക്കൾക്കെതിരേ ഇത്തരത്തിലുള്ള ട്രോൾ പ്രചാരണത്തിലേർപ്പെടുകയുമാണ് പുത്തൻ അണികളുടെ നിയുക്ത പാർട്ടിപ്രവർത്തനം. കൂടാതെ സഖാവ് ചെ യുടെയും പ്രിയ പാർട്ടി നേതാവിൻ്റെയും കുറച്ചു ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും വേണം.
റിച്ചാർഡ് മക്‌ഗ്രെഗർ 'ദ പാർട്ടി: ദ സീക്രട്ട് വേൾഡ് ഓഫ് ചൈനീസ് കമ്യൂണിസ്റ്റ് റൂളേഴ്‌സ്' എന്ന പുസ്തകത്തിൽ തലമുറമാറ്റം പാർട്ടിയുടെ ഉന്നത നേതൃത്വത്തിൽ സൃഷ്ടിച്ച പരിവർത്തനങ്ങളെക്കുറിച്ച് പറയുന്നുണ്ട്. പ്രത്യയശാസ്ത്ര തത്വങ്ങൾ ഉൾക്കൊണ്ട പാർട്ടി നേതൃത്വത്തിനു പകരം ഇന്ന് സമ്പന്നരും കച്ചവടതൽപരരുമായ വരേണ്യവർഗമാണ് പാർട്ടി നേതാക്കളെന്ന് പുസ്തകത്തിൽ പറയുന്നു. ഇന്നത്തെ കമ്യൂണിസ്റ്റ് പാർട്ടി ആഗോളീകരണത്തിനൊപ്പം സഞ്ചരിച്ച് വലിയ സാമ്പത്തിക സുരക്ഷിതത്വവും നേട്ടങ്ങളുമുണ്ടാക്കി രാഷ്ട്രീയഭാവി സുരക്ഷിതമാക്കുന്ന ഒന്നായി പരിണമിച്ചെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അഥവാ കമ്യൂണിസ്റ്റ് പാർട്ടിയിൽ രാഷ്ട്രീയ ശുദ്ധീകരണത്തിനുള്ള സാഹചര്യം ആസന്നമായെന്നു സാരം. ഇതു സംബന്ധിച്ചുള്ള ചിന്ത ഏതെങ്കിലും വലതുപക്ഷ ബൂർഷ്വാസി പാർട്ടികളുടെ സ്വപ്നത്തിൽ പോലുമുണ്ടാകില്ല. എന്നാൽ ഇപ്പറഞ്ഞ ശുദ്ധികലശം ഒരിക്കലും പ്രാവർത്തികമാകാതെ വാക്കിൽ മാത്രമൊതുങ്ങുമെന്നുള്ളതാണ് വാസ്തവം.


രാഷ്ട്രീയപാർട്ടികളെന്നാൽ സ്വകാര്യസ്ഥാപനങ്ങളോ പത്തൊമ്പത്-ഇരുപത് നൂറ്റാണ്ടുകളിൽ നിലനിന്നിരുന്ന രഹസ്യസംഘങ്ങളോ അല്ല. പത്തൊമ്പതാം നൂറ്റാണ്ടിലെ പരിഷ്‌കരണ മുന്നേറ്റങ്ങളുടെ ഫലമായാണ് കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്നത്. ജനാധിപത്യം പക്വത പ്രാപിക്കുന്നതിനു മുമ്പാണ് ഈ പരിഷ്‌കരണ പ്രസ്ഥാനങ്ങൾ ആരംഭിച്ചതെന്നതിനാൽ തന്നെ മർദിതാന്തരീക്ഷത്തിലാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉത്ഭവം. ജനാധിപത്യത്തിന്റെയോ ജനാധിപത്യ സംസ്‌കാരത്തിന്റെയോ യാതൊരു അനുരണനങ്ങളും അക്കാലഘട്ടത്തിലില്ലെന്നത് ഓർക്കണം. പത്രസ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, സമര സ്വാതന്ത്ര്യം തുടങ്ങിയവയെല്ലാം നിഷേധിക്കപ്പെട്ടിരുന്നു. ഇത്തരം രാഷ്ട്രീയാന്തരീക്ഷത്തിൽ ഉത്ഭവിച്ച പാർട്ടിക്ക് രഹസ്യ സ്വഭാവം കൈവരിക്കേണ്ടത് നിലനിൽപ്പിന്റെ ഭാഗമായിരുന്നു. എന്നാൽ ജനാധിപത്യം ഇത്രയധികം പരിണമിച്ച് പക്വതപ്രാപിച്ച ഘട്ടത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയിലേതിനു സമാന രഹസ്യാത്മകത സൂക്ഷിക്കാൻ വലതുപക്ഷ, അധോലോക, നവനാസി, തീവ്രവാദ സംഘടനകൾക്കേ സാധിക്കൂ. കാരണം, ഇത്തരം പാർട്ടികൾ പൊതുധാർമികതക്കോ ആ നാട്ടിലെ നിയമങ്ങൾക്കോ വിലകൽപ്പിക്കുന്നില്ല.


ജനാധിപത്യത്തിൽ പാർട്ടിയും പൊതുജനവും തമ്മിലുള്ള അന്തരം തുലോം തുച്ഛമാണ്. വിവിധ സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യമുള്ള ഒരു ഭരണഘടനാനുസൃത ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ഇവിടെ, ജനാധിപത്യ തത്ത്വങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടിക്കകത്തെ കമ്മിറ്റി തീരുമാനങ്ങൾ പൊതുജനങ്ങളുമായി പങ്കുവയ്ക്കുന്നതിൽ സങ്കോചിക്കരുത്. രാജ്യത്തെ ഭരണഘടനാ പ്രവർത്തനങ്ങളോട് പ്രതിബദ്ധതയുള്ള, ഇരുപത്തൊന്നാം നൂറ്റാണ്ടിനു അനുരൂപമായ പാർട്ടി ഘടകമായിക്കൊണ്ട് പരിവർത്തിക്കേണ്ടത് അത്യാവശ്യമായ സാഹചര്യം ആസന്നമായിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago