HOME
DETAILS

എം.എല്‍.എമാര്‍ക്ക് ഇനി ഒരു പെന്‍ഷന്‍ മാത്രം; നിര്‍ണായക പ്രഖ്യാപനവുമായി പഞ്ചാബ് സര്‍ക്കാര്‍

  
backup
March 26 2022 | 06:03 AM

bhagwant-manns-clean-sweep-on-pension-formula-for-ex-mlas-2022

മൊഹാലി: പഞ്ചാബില്‍ ഇനിമുതല്‍ എം.എല്‍.എമാര്‍ക്ക് ഒരു പെന്‍ഷന്‍ മാത്രമേ ലഭിക്കൂവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പ്രഖ്യാപിച്ചു. എം.എല്‍.എമാര്‍ക്കുള്ള കുടുംബ പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

കൂടുതല്‍ തവണ എം.എല്‍.എമാരായവര്‍ക്ക് ഓരോ ടേമിനും വെവ്വേറെ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ഇതാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. എത്രതവണ എം.എല്‍.എമാരായാലും ഇനി ഒരു പെന്‍ഷനു മാത്രമേ അര്‍ഹതയുണ്ടാകൂ. കഴിഞ്ഞ തവണ പ്രതിപക്ഷത്തായിരിക്കുമ്പോഴും 'ഒരു എം.എല്‍.എ, ഒരു പെന്‍ഷന്‍' എന്ന ആവശ്യം എ.എ.പി ഉയര്‍ത്തിയിരുന്നു.

പുതിയ തീരുമാനത്തിലൂടെ 75,000 രൂപയോളമാണ് മുന്‍ എം.എല്‍.എമാര്‍ക്ക് ഇനി മുതല്‍ മാസം തോറും പെന്‍ഷന്‍ ലഭിക്കുക. എത്ര തവണ എം.എല്‍.എ ആയാലും ഈ തുക മാത്രമേ പെന്‍ഷന്‍ ലഭിക്കൂ. ഓരോ മാസവും 3.50 ലക്ഷം മുതല്‍ 5.25 ലക്ഷം വരെ പെന്‍ഷന്‍ വാങ്ങുന്ന രാഷ്ട്രീയക്കാര്‍ പഞ്ചാബിലുണ്ട്.

പുതിയ പദ്ധതിയിലൂടെ അഞ്ച് വര്‍ഷം കൊണ്ട് 80 കോടി രൂപ ലാഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇങ്ങനെ ലാഭിക്കുന്ന പണം ക്ഷേമപദ്ധതികള്‍ക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ ആവശ്യപ്പെടില്ലെന്നും തനിക്ക് പെന്‍ഷന്‍ നല്‍കരുതെന്നും മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ അടുത്തിടെ സര്‍ക്കാരിന് കത്തെഴുതിയിരുന്നു. പകരം പണം പൊതുക്ഷേമത്തിന് ഉപയോഗിക്കണമെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്‌



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കളത്തിൽ ആ കാര്യത്തിൽ ഇവൻ പുലിയാണ്; ഇറ്റലിയിൽ മെസിയുടെ വിശ്വസ്തൻ തകർക്കുന്നു 

Football
  •  21 days ago
No Image

പകുതിവില തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന്, എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കും

Kerala
  •  21 days ago
No Image

രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്; വിപണിയും താഴ്ന്നു തന്നെ

Economy
  •  21 days ago
No Image

കൊടുങ്ങല്ലൂരില്‍ മകന്‍ അമ്മയുടെ കഴുത്തറുത്തു; നില ഗുരുതരം, പ്രതി കസ്റ്റഡിയില്‍

Kerala
  •  21 days ago
No Image

ബുൾഡോസർ രാജുമായി വീണ്ടും യോ​ഗി; ഹൈക്കോടതി വിധിയുടെ സമയപരിധി അവസാനിച്ചതിന് പിന്നാലെ യുപിയിൽ പള്ളി പൊളിച്ച് നീക്കി

National
  •  21 days ago
No Image

മണ്ണാര്‍ക്കാട് ട്രാവലര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു; 10 പേര്‍ക്ക് പരുക്ക്

Kerala
  •  21 days ago
No Image

തീപിടിച്ച് പൊന്ന് ; വില ഇന്നും കൂടി പവന് 63,840 ആയി

Business
  •  21 days ago
No Image

മെസിയും റൊണാൾഡോയും മറ്റ് ഇതിഹാസങ്ങളാരുമല്ല, ഫുട്ബോളിലെ മികച്ച താരത്തെ തെരഞ്ഞെടുത്ത് മുൻ അർജന്റൈൻ താരം

Football
  •  21 days ago
No Image

തൃക്കാക്കരയില്‍ എ.എസ്.ഐയ്ക്ക് നേരെ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം; കല്ലെറിഞ്ഞ് തല പൊട്ടിച്ചു

Kerala
  •  21 days ago
No Image

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത

Kerala
  •  21 days ago