സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ക്ഷമചോദിച്ച് നടന് വിനായകന്
കൊച്ചി: സിനിമാ പ്രചാരണത്തിനിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ക്ഷമചോദിച്ച് നടന് വിനായകന്. ഫേസ്ബുക്ക് കുറിപ്പിലാണ് ക്ഷമചോദിച്ചുള്ള കുറിപ്പിട്ടത്.
നമസ്കാരം, ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍
ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല് ഒട്ടും വ്യക്തിപരമായിരുന്നില്ല.
വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്നുമാത്രമാണ് കുറിപ്പിലുള്ളത്. ഈ പ്രയോഗം വലിയ വിവാദമായിരുന്നു. നടനെതിരേ നിരവധിപേരാണ് രംഗത്തെത്തിയിരുന്നത്.
മീ ടുവിനെതിരായി നടന് വിനായകന് നടത്തിയ പരാമര്‍ശങ്ങള്‍ കേട്ടപ്പോള്‍ വിനായകനേക്കാള്‍ എന്നെ അലോസരപ്പെടുത്തിയത് തൊട്ടടുത്തിരുന്ന സംവിധായകന് വി.കെ പ്രകാശിന്റെ ചിരിയാണെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ കുറ്റപ്പെടുത്തിയിരുന്നു. വിനായകന് കത്തിക്കയറി മീ ടൂവിന്റെ തീച്ചൂളയില്‍ ദഹിച്ചു കൊണ്ടിരിക്കുന്ന ലോകത്തിലെ മുഴുവന്‍ സ്ത്രീകളെയും ആവര്‍ത്തിച്ച് അപമാനിക്കുന്നത് കേട്ടിട്ടും കട്ട് എന്ന് പറയാതെ ഒപ്പം കൂട്ടിരുന്ന ആ കുറ്റകൃത്യത്തിന്റെ പങ്കാളിത്തമാണ് എന്നെ വേദനിപ്പിച്ചത്. നടക്കുന്നതൊന്നും മനസ്സിലായില്ലെന്ന് നടിച്ചുള്ള ക്യാപ്റ്റന്റെ ആ ഇരുപ്പുണ്ടല്ലോ അതാണ് മലയാള സിനിമയിലെ സംഘടനകള്‍ സിനിമയിലെ സ്ത്രീകളോട് ചെയ്തുപോരുന്നതെന്നും ദീദി കുറിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."