കെ റെയില്‍; ആര് പറഞ്ഞിട്ടാണ് കല്ലിടുന്നത്? സര്‍വ്വത്ര ആശയക്കുഴപ്പം, തുറന്നടിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കെ റെയിലിനെതിരേ വീണ്ടും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആര് പറഞ്ഞിട്ടാണ് കല്ലിടുന്നതെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ ദുരൂഹത തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരസ്പര ബന്ധമില്ലാതെയാണ് വിവിധ വകുപ്പുകള്‍ മറുപടി നല്‍കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ഡാറ്റാ കൃത്രിമം നടന്നു.
ബഫര്‍ സോണിനെ സംബന്ധിച്ചും മന്ത്രി സജി ചെറിയാന്‍ ബഫര്‍ സോണ്‍ ഇല്ല എന്ന് പറഞ്ഞു, കെ റെയില്‍ കോര്‍പ്പറേഷന്‍ എം ഡി ബഫര്‍ സോണ്‍ ഉണ്ടെന്ന് പറഞ്ഞു, മുഖ്യമന്ത്രി അത് ശരിവച്ചു. അതുപോലെ അറുപത്തി നാലായിരം കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് മുന്‍പ് സിപിഐഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇത് എണ്‍പതിനായിരം കോടി രൂപയാകും എന്ന് പറഞ്ഞിരുന്നു.
ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റില്‍ ഒരു വിവരം ഡിപിആറില്‍ വേറൊരു വിവരവും, മന്ത്രിമാര്‍ നിയമസഭയില്‍ മറുപടി നല്‍കുന്നത് മറ്റൊരു വിവരം. മുഴുവന്‍ നടന്നിരിക്കുന്നത് ഡാറ്റ കൃത്രിമമാണ്. അതിന്റെ ഭാഗമായി പറഞ്ഞ നുണകളാണെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. വകുപ്പുകള്‍ തമ്മിലോ മന്ത്രിമാര്‍ തമ്മിലോ കോര്‍ഡിനേഷന്‍ ഇല്ല. മുഖ്യമന്ത്രി ഇപ്പോഴും വായിക്കുന്നത് 6 മാസം മുമ്പ് കെ റെയില്‍ കൊടുത്ത വിവരങ്ങളെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. ആരും ഒരു ധാരണയും ഇല്ല. ആര്‍ക്കും ധാരണയില്ലാത്ത പദ്ധതിയായി ഇത് മാറി, കല്ലിട്ടാല്‍ പിഴുതുകളയുമെന്നും വിഡി സതീശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."