അഫ്ഗാനിസ്ഥാനിൽ അതിശൈത്യം: രണ്ടാഴ്ചക്കിടെ 124 മരണം
കാബൂൾ: അഫ്ഗാനിസ്ഥാനിൽ അതിശൈത്യത്തെ തുടർന്ന് 124 പേർ മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് ഇത്രയും മരണം ഉണ്ടായതെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കി. എന്നാൽ, സന്നദ്ധ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം യഥാർത്ഥ മരണം ഇതിലും കൂടുതൽ വരും.
സമീപ കാലത്തെ ഏറ്റവും തഴ്ന്ന താപനിലയാണ് നിലവിൽ അഫ്ഗാനിസ്ഥാനിൽ ഉള്ളത്. രണ്ടാഴ്ചകൂടെ താപനില താഴ്ന്ന നിലയിൽ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഗ്രാമീണ മേഖലയിലാണ് കൂടുതൽ പേരും മരിച്ചത്.
അതേസമയം, സാധാരണക്കാർക്ക് സഹായം എത്തിക്കുന്നതിൽ കാലതാമസം നേരിടുന്നത് കൂടുതൽ അപകടങ്ങൾ വിളിച്ചുവരുത്തുന്നതായി വിലയിരുത്തുന്നുണ്ട്. സന്നദ്ധ സംഘനകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് താലിബാൻ വിലക്കിയതിനെ തുടർന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ അഫ്ഗാനിസ്ഥാനിൽ പ്രവർത്തനം നിർത്തിയിരുന്നു. ഇതും സാധാരണക്കാർക്ക് സഹായം എത്തിക്കുന്നതിന് തിരിച്ചടിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."