പെട്രോള്‍ വിലവര്‍ധന: രാജ്യവ്യാപകമായി പ്രതിഷേധത്തിന് തയാറെടുത്ത് കോണ്‍ഗ്രസ്
ന്യുഡല്‍ഹി: പെട്രോള്‍ വില വര്‍ധനവിനെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധത്തിന് തയാറെടുത്ത് കോണ്‍ഗ്രസ്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 7 വരെയാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുക. മാര്‍ച്ചുകളും റാലികളുമായി പ്രതിഷേധം കടുപ്പിക്കും.
മൂന്നു ഘട്ടങ്ങളായി നടത്തുന്ന സമരപരിപാടികള്‍ക്ക് 'മെഹംഗായി മുക്ത് ഭാരത് അഭിയാന്' എന്നാണ് പേരിട്ടിരിക്കുന്നത്. ആദ്യ ഘട്ടം ആരംഭിക്കുന്ന മാര്‍ച്ച് 31ന് പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണക്കാരും വീടിന് മുന്നിലും പൊതുസ്ഥലങ്ങളിലും പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
ഏപ്രില്‍ 2 മുതല്‍ 4 വരെ ജില്ലാ തലത്തില്‍ സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍, മത, സാമൂഹിക സ്ഥാപനങ്ങള്‍ എന്നിവരുമായി കൈകോര്‍ത്ത് ധര്‍ണകളും മാര്‍ച്ചുകളും സംഘടിപ്പിക്കും. മാര്‍ച്ച് 7ന് സംസ്ഥാന ആസ്ഥാനങ്ങളില്‍ ധര്‍ണകളും മാര്‍ച്ചുകളും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."