നെടുങ്കണ്ടത്ത് പോക്സോ പ്രതി ചാടിപ്പോയ സംഭവം: രണ്ട് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
ഇടുക്കി: നെടുങ്കണ്ടത്ത് പോക്സോ കേസ് പ്രതി ചാടിപ്പോയ സംഭവത്തില്‍ രണ്ട് സിവില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. പ്രതികള്‍ക്ക് എസ്കോര്‍ട്ട് പോയ ഷമീര്‍, ഷാനു എം വാഹിദ് എന്നിവര്‍ക്കെതിരെയാണ് നടപടി. നെടുങ്കണ്ടം എസ്.എച്ച്.ഒയ്ക്കെതിരെയും വകുപ്പുതല നടപടി ഉണ്ടായേക്കും.
തിങ്കളാഴ്ച്ച വൈകീട്ട് ഏഴരയോടെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനിടെ പ്രതി പൊലിസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതിയായ അച്ഛനാണ് പൊലിസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.
പ്രതികളെ കോടതിയില്‍ ഹാജരാകുമ്പോള്‍ മതിയായ സുരക്ഷയൊരുക്കാത്തത് ഗുരുതരമായ വീഴ്ച്ചയാണ്. രണ്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ അഞ്ച് പൊലിസുകാരാണ് കൂടെയുണ്ടാകേണ്ടത്. എന്നാല്‍ പ്രതികള്‍ക്കൊപ്പം രണ്ട് പൊലിസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."