HOME
DETAILS

മനസ്സില്‍ ജ്വലിക്കട്ടെ വീണ്ടുവിചാരങ്ങള്‍

  
backup
March 27 2022 | 03:03 AM

956356123-2022

വീണ്ടുവിചാരം
എ. സജീവൻ
8589984450

ചില വാര്‍ത്തകള്‍ അമാവാസി രാത്രിയിലെ മിന്നാമിനുങ്ങുകളെപ്പോലെയാണ്. കൂരാക്കൂരിരുട്ടില്‍ മിന്നിനീങ്ങുന്ന മിന്നാമിനുങ്ങുകളെപ്പോലെ.
അവ മനസ്സിനെ വല്ലാതെ ആകര്‍ഷിക്കും. ചുറ്റും പൊതിഞ്ഞു നില്‍ക്കുന്ന ഇരുട്ടിന്റെ അസ്വസ്ഥതകള്‍ മറന്നു നമ്മുടെ മനസ്സ് ആ ഇത്തിരിവെട്ടത്തിനു നേരേ നീങ്ങും. മിന്നിക്കെടുന്ന ഓരോ നിമിഷവും വീണ്ടും മിന്നിത്തെളിയാന്‍ കൊതിക്കും.


കഴിഞ്ഞദിവസവും വായിക്കാന്‍ കഴിഞ്ഞു അത്തരമൊരു വാര്‍ത്ത. ഒരു ഹൈന്ദവസഹോദരന്റെ മകളുടെ വിവാഹത്തിന് സദ്യയൊരുക്കാന്‍ ആ പ്രദേശത്തെ മുസ്ലിം സഹോദരങ്ങള്‍ സ്വയം സന്നദ്ധരായതിനെക്കുറിച്ചായിരുന്നു ആ വാര്‍ത്ത. സത്യം പറയട്ടെ വാര്‍ത്ത വായിച്ചു തീര്‍ത്തപ്പോള്‍ മനസ് കുളിരണിഞ്ഞു.
നിര്‍ദ്ധനകുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ മനുഷ്യസ്‌നേഹികള്‍ എക്കാലത്തും തയാറാകാറുണ്ട്, ജാതിമതഭേദം പരിഗണിക്കാതെ തന്നെ. പക്ഷേ, ഇവിടെ സാമ്പത്തിക ഞെരുക്കമല്ല അത്തരമൊരു കര്‍ത്തവ്യത്തിന് അവരെ പ്രേരിപ്പിച്ചത്.

വസങ്ങളിലൊക്കെ തന്നാലാവുന്ന സഹായവും സഹകരണവും നല്‍കുന്നയാളാണ്. മതഭ്രാന്ത് തിമിര്‍ത്താടുന്ന ഇക്കാലത്ത് അപൂര്‍വമായി മാത്രം കണ്ടുവരുന്ന മാനവികത നിര്‍ലോഭം പ്രകടിപ്പിച്ച വ്യക്തി. ആ നാട്ടിലെ മുസ്ലിം സഹോദരങ്ങള്‍ക്കെല്ലാം പ്രിയപ്പെട്ടയാള്‍.


സ്വാഭാവികമായും അത്തരമൊരാളുടെ മകളുടെ വിവാഹച്ചടങ്ങില്‍ തങ്ങളുടെ പങ്കാളിത്തം തീര്‍ച്ചയായും ഉണ്ടാകണമെന്നു മഹല്ല് കമ്മിറ്റിക്കു തോന്നി. വിവാഹത്തലേന്നും വിവാഹദിവസവും വിഭവസമൃദ്ധമായ ഭക്ഷണം തങ്ങളുടെ വകയെന്ന് അവര്‍ തീരുമാനിച്ചു. ഭംഗിയായി ആ ഉത്തരവാദിത്വം അവര്‍ നിറവേറ്റുകയും ചെയ്തു.
ഇതിലെന്തിത്ര വിശേഷം എന്നു ചോദിക്കുന്നവരുണ്ടാകാം. അവരോടു പറയട്ടെ, വിദ്വേഷം അതിഭീകരമായി പ്രചരിച്ചും പ്രചരിപ്പിച്ചും കൊണ്ടിരിക്കുന്ന ഇക്കാലത്ത്, തീര്‍ച്ചയായും ഇതൊരു വിശേഷവാര്‍ത്തയാണ്. ഒട്ടേറെ മനസ്സുകളില്‍ സാഹോദര്യത്തിന്റെയും നന്മയുടെയും വിത്തു പാകാന്‍ പര്യാപ്തമായ വാര്‍ത്ത.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സാമുദായിക വിരോധത്തിന്റെയും തത്വശാസ്ത്രം ജനഹൃദയങ്ങളില്‍ ഊട്ടിയുറപ്പിക്കാന്‍ പലരും മത്സരിക്കുന്ന ഇക്കാലത്ത് തീര്‍ച്ചയായും ഇത്തരം നന്മമരങ്ങളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ക്കു പ്രസക്തിയേറെയുണ്ട്. അത്തരം വിശേഷവാര്‍ത്തകള്‍ പരമാവധി പ്രചരിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങളൊക്കെ ഉപേക്ഷ കൂടാതെ വിനിയോഗിക്കേണ്ടതുമുണ്ട്. അല്ലെങ്കില്‍ ഈ നാട് നശിച്ചുപോകും. ദൈവത്തിന്റെ സ്വന്തം നാട് എന്നു നാം അഭിമാനിക്കുന്ന കൊച്ചുകേരളം ചെകുത്താന്റെ നാടായി മാറാതിരിക്കാന്‍ ഇത്തരം നല്ല വര്‍ത്തമാനങ്ങള്‍ ബോധപൂര്‍വം പ്രചരിപ്പിക്കേണ്ടതുണ്ട്.


'വീണ്ടുവിചാരം' എന്ന ഈ കോളത്തില്‍ ഇക്കാലമത്രയും നടത്താന്‍ ശ്രമിച്ചിട്ടുള്ളത് ആ കര്‍ത്തവ്യമാണ്. ആ ശ്രമം എത്രത്തോളം വിജയിച്ചുവെന്ന് അറിയില്ല.
ഒരു കാര്യം ഉറപ്പാണ്, കഴിഞ്ഞ ഏഴര വര്‍ഷത്തിനിടയില്‍ ഓരോ ഞായറാഴ്ചയിലും 'വീണ്ടുവിചാരം നന്നായി' എന്ന് ആരെങ്കിലുമൊക്കെ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്. ആരുടെയൊക്കെയോ ഹൃദയങ്ങളെ ഓരോ കുറിപ്പും സ്പര്‍ശിച്ചിട്ടുണ്ടെന്ന് ആ ഫോണ്‍വിളികള്‍ ഓര്‍മിപ്പിക്കുന്നു. അതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ട്.
സത്യത്തില്‍ ഇങ്ങനെയൊരു കോളം എഴുതാന്‍ ആലോചിച്ചിരുന്നതേയില്ല. 2014 സെപ്റ്റംബര്‍ 6 ന് പൊടുന്നനെ ധൃതിപിടിച്ച് എഴുതിയതാണ്. 2014 സെപ്റ്റംബര്‍ 1 ന് സുപ്രഭാതം പിറവിയെടുക്കുമ്പോള്‍ തീരുമാനിച്ചിരുന്നത് ആറു ദിവസം എഡിറ്റോറിയല്‍ എന്നതായിരുന്നു. ഞായറാഴ്ച ഇറങ്ങുന്ന എഡിറ്റോറില്‍ പേജിന്റെ ടെംപ്ലേറ്റില്‍ മാറ്റം വരുത്താമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, അത് അഭംഗിയാകുമെന്നു സഹപ്രവര്‍ത്തകരില്‍ പലരും അഭിപ്രായപ്പെട്ടു.
എഡിറ്റോറിയലിനു പകരം ആ സ്ഥാനത്ത് ലേഖനം കൊടുക്കാമെന്നു തീരുമാനിച്ചു. എന്നാല്‍, ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ ലേഖനങ്ങള്‍ രണ്ടുകോളത്തില്‍ തൂക്കിയിട്ടുകൊടുക്കുന്നത് അനാദരവായി തോന്നുമോ എന്നു സംശയിച്ചു. അങ്ങനെയാണ് അവസാന നിമിഷത്തില്‍ 'വീണ്ടുവിചാര'ത്തിനു തുനിഞ്ഞിറങ്ങിയത്.


എത്രനാള്‍ ഇത്തരമൊരു കോളം എഴുതാനാകുമെന്ന സംശയമുണ്ടായിരുന്നു. പക്ഷേ, ഓരോ വാരാന്ത്യത്തിലും നേരത്തേ പറഞ്ഞ മാനുഷികതയുടെ മിന്നാമിനുങ്ങു വാര്‍ത്തകള്‍ മനസ്സില്‍ തെളിഞ്ഞുവരും. അവയ്ക്ക് അക്ഷരരൂപം നല്‍കേണ്ട ഉത്തരവാദിത്വം മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ. ഈ ഏഴര വര്‍ഷക്കാലത്തിനിടയില്‍ അങ്ങനെ എത്രയെത്ര നന്മമരങ്ങളെ വായനക്കാര്‍ക്കു മുന്നില്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞു.


ഒരു കാര്യത്തില്‍ അഭിമാനമുണ്ട്, ഇക്കാലത്തിനിടയില്‍ എഴുതിയ വീണ്ടുവിചാരങ്ങളിലൊന്നും പകയുടെയും വെറുപ്പിന്റെയും നേരിയ അംശം പോലും കലരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ജാതി, മത, രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അതീതമായ സാഹോദര്യവും സഹവര്‍ത്തിത്വവും, അതാണ് വീണ്ടുവിചാരത്തിന്റെ മുഖമുദ്രയാക്കാന്‍ ഇന്നോളം ശ്രമിച്ചിട്ടുള്ളത്.
എന്നിട്ടും പല രീതിയിലുള്ള ചാപ്പയടികള്‍ക്കു ശ്രമം നടന്നു. വര്‍ഗീയതയുടെ പിടിയില്‍പ്പെട്ടുപോയ ഒരു പഴയകാല സുഹൃത്ത് വാട്‌സ്ആപ്പില്‍ ഈയിടെ ഒരു സന്ദേശമയച്ചു തന്നു. 'മുസ്ലിം മൗലികവാദത്തിന്റെ വക്താവായിരിക്കുന്നു താങ്കള്‍. സ്വന്തം അസ്തിത്വം പണയം വച്ച് എത്രകാലമിങ്ങനെ മുന്നോട്ടുപോകും' ഇതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
അതേസമയം, എന്നെ കാവി പുതപ്പിക്കാനും ചുവപ്പുധരിപ്പിക്കാനുമൊക്കെയുള്ള ശ്രമങ്ങളും ഒളിഞ്ഞും തെളിഞ്ഞും പലതവണയുണ്ടായി. ഇതെല്ലാം കാണുമ്പോള്‍ ചിരിയാണ് വരാറുള്ളത്. ചങ്കു തുറന്നു കാണിക്കാനാവില്ലല്ലോ. ചാപ്പകുത്തുന്നവര്‍ വിശദീകരണത്തിനു ചെവികൊടുക്കുന്നവരുമായിരിക്കില്ല.


'ഏറെച്ചിത്രം ഓട്ടപ്പാത്രം' എന്നാണു പഴമൊഴി. അതിനാല്‍ പറയുന്നത് മുച്ചൂടും പതിരാവാതിരിക്കാന്‍ എവിടെയെങ്കിലും പൂര്‍ണവിരാമം അനിവാര്യമാണ്. ഇന്നത്തെ ഈ കുറിപ്പോടെ 2014 സെപ്റ്റംബര്‍ 7 ാം തീയതി മുതല്‍ വെളിച്ചംകണ്ട 'വീണ്ടുവിചാര'ത്തിന് വിരാമമിടുകയാണ്.


എങ്കിലും, വീണ്ടുവിചാരങ്ങള്‍ അവസാനിക്കാന്‍ പാടില്ല. നമ്മുടെയെല്ലാം മനസ്സുകളില്‍ അത് അവിരാമം സംഭവിച്ചുകൊണ്ടേയിരിക്കണം.., മാനുഷികതയില്‍ നിന്നു കാട്ടാളത്തത്തിലേയ്ക്കു കൂപ്പുകുത്താതിരിക്കാന്‍. അതിനു നമുക്കെല്ലാം സാധിക്കുമാറാകട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  5 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  5 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  5 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  5 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  5 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  5 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  5 days ago
No Image

ഡല്‍ഹിയില്‍ 40ലധികം സ്‌കൂളുകളില്‍ ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു

National
  •  5 days ago
No Image

ബശ്ശാര്‍ റഷ്യയില്‍- റിപ്പോര്‍ട്ട് 

International
  •  5 days ago
No Image

സ്‌കൂള്‍ കലോത്സവം അവതരണ ഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു; ആവശ്യപ്പെട്ടത് കലോത്സവത്തിലൂടെ വളര്‍ന്നു വന്ന നടിയെന്നും വി. ശിവന്‍ കുട്ടി

Kerala
  •  5 days ago