ആഗോള സംരംഭകത്വ കോൺഗ്രസിന് ഇന്ന് റിയാദിൽ തുടക്കമാകും
റിയാദ്: ഉപപ്രധാനമന്ത്രിയും കൗൺസിൽ ഫോർ ഇക്കണോമിക് ആൻഡ് ഡെവലപ്‌മെന്റ് അഫയേഴ്‌സ് ചെയർമാനുമായ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ, ആഗോള സംരംഭകത്വ കോൺഗ്രസ് (ജിഇസി) ഇന്ന് തുടക്കമാകും. റിയാദിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിലും റിറ്റ്‌സ്-കാൾട്ടൺ ഹോട്ടലിലും നടക്കുന്ന പരിപാടിയിൽ. 180 രാജ്യങ്ങളിൽ നിന്നുള്ള സംരംഭകർ, നിക്ഷേപകർ, വിദഗ്ധർ എന്നിവർ പങ്കെടുക്കും. ബുധനാഴ്ച വരെയാണ് സമ്മേളനം. തുടരും.
ലോകമെമ്പാടുമുള്ള 26 ലധികം മന്ത്രിമാർ, രാജ്യാന്തര കമ്പനികളുടെ നേതാക്കൾ, സാമ്പത്തിക വിദഗ്ധർ എന്നിവർ ഉൾപ്പെടെ 150ലേറെ പ്രമുഖർ പങ്കെടുക്കുന്ന 100ലധികം ചർച്ചാ സെഷനുകൾ സമ്മേളനത്തിലുണ്ടാവും. പങ്കെടുക്കുന്ന പ്രമുഖരിൽ സ്പീക്കർ, ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ, നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അബ്ദുല്ല അൽ സവാഹ എന്നിവരുണ്ടാകും. "റീബൂട്ട്, റീതിങ്ക്, റീജനറേറ്റ്" എന്ന മുദ്രാവാക്യത്തിന് കീഴിൽ ഗ്ലോബൽ എന്റർപ്രണർഷിപ്പ് നെറ്റ്‌വർക്കിന്റെ സഹകരണത്തോടെ ജനറൽ അതോറിറ്റി ഫോർ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് (മോൺഷാറ്റ്) ആണ് GEC സംഘടിപ്പിക്കുന്നത്.
പാനൽ ചർച്ചകളിൽ രാജ്യാന്തര വിദഗ്ധർ, ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് വോസ്‌നിയാക്, നെറ്റ്ഫ്ലിക്‌സ് സഹസ്ഥാപകൻ മാർക്ക് റാൻഡോൾഫ്, സംരംഭകനും ജനറൽ ചെയർമാനുമായ ജെഫ് ഹോഫ്‌മാൻ, മാറാ ഗ്രൂപ്പിന്റെ സ്ഥാപകൻ ആശിഷ് തക്കർ എന്നിവരും മറ്റു വിദഗ്ധരും പങ്കെടുക്കും. ഊർജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ, നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽ ഫാലിഹ്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി എൻജിനീയർ അബ്ദുല്ല അൽ സ്വാഹ എന്നിവർ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."