HOME
DETAILS

അസമില്‍ 90 വോട്ടര്‍മാരുള്ള ബൂത്തില്‍ വോട്ടു ചെയ്തത് 171 പേര്‍: അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

  
backup
April 05, 2021 | 4:02 PM

asam-election-issue-suspended

ഗുവാഹത്തി: അസമിലെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ 90 വോട്ടര്‍മാര്‍ മാത്രമുള്ള ബൂത്തില്‍ വോട്ടു ചെയ്തത് 171 വേട്ടുകള്‍. സംഭവത്തില്‍ അഞ്ചു പോളിങ് ഉദ്യോഗസ്ഥരെ ജില്ലാ ഇലക്ടറല്‍ ഓഫിസര്‍ ഡൈമ ഹസാവോ സസ്‌പെന്‍ഡ് ചെയ്തു.
ഏപ്രില്‍ ഒന്നിനു നടന്ന വോട്ടെടുപ്പില്‍ 74 ശതമാനം പോളിങ് നടന്ന ഹാഫ്‌ലോങ് മണ്ഡലത്തിലെ കോട്ട്‌ലിര്‍ എല്‍.പി സ്‌കൂളില്‍ സജ്ജീകരിച്ച 107(എ) ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. വോട്ടെടുപ്പ് നടന്നതിനു തൊട്ടടുത്ത ദിവസം തന്നെ ക്രമക്കേട് കണ്ടെത്തുകയും പോളിങ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായെങ്കിലും ഇതുസംബന്ധിച്ച വിവരം ഇന്നലെയാണ് പുറത്തായത്.

ബൂത്തിലെ വോട്ടര്‍പട്ടികയില്‍ 90 പേരെയുള്ളൂ. എന്നാല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ 171 പേര്‍ വോട്ടു രേഖപ്പെടുത്തിയതായി കാണുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാക്കിയ 90 പേരുടെ വോട്ടര്‍പട്ടിക ഗ്രാമവാസികള്‍ അംഗീകരിച്ചിരുന്നില്ല. അതിനു പകരം ഗ്രാമമുഖ്യന്റെ നേതൃത്വത്തില്‍ തയാറാക്കിയ വോട്ടര്‍പട്ടികയുമായെത്തി അവര്‍ വോട്ടു രേഖപ്പെടുത്തുകയായിരുന്നെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. എന്നാല്‍ എന്തുകൊണ്ടാണ് പോളിങ് ഉദ്യോഗസ്ഥര്‍ ഇങ്ങനെ വോട്ടു ചെയ്യാന്‍ അനുമതി നല്‍കിയതെന്ന് വ്യക്തമായിട്ടില്ല. ബൂത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്താനുള്ള നടപടികള്‍ കമ്മിഷന്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിമാലിയിലെ മണ്ണിടിച്ചില്‍ ദുരന്തം: ഓണത്തിന് മുന്‍പ് നഷ്ടപരിഹാരം നല്‍കും

Kerala
  •  12 hours ago
No Image

പ്രണയാഭ്യർത്ഥന നിരസിച്ചു; പ്ലസ് വൺ വിദ്യാർഥിനിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

National
  •  12 hours ago
No Image

ദുബൈ-മുംബൈ വിമാനത്തില്‍ പുക; ഇന്‍ഡിഗോ വിമാനത്തിന് രാജ്‌കോട്ടില്‍ അടിയന്തര ലാന്‍ഡിങ്

National
  •  13 hours ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഫൈനലില്‍ ഇടംപിടിച്ച് ശ്രീശങ്കറും സാജന്‍ പ്രകാശും

Others
  •  13 hours ago
No Image

'എഥനോളിലൂടെ മന്ത്രിയും കുടുംബവും വന്‍ ലാഭമുണ്ടാക്കുന്നു': വ്യാജ ആരോപണങ്ങള്‍ക്കെതിരേ നിതിന്‍ ഗഡ്കരി ഹൈക്കോടതിയില്‍

Kerala
  •  13 hours ago
No Image

കുണ്ടറയില്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം: ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രി

Kerala
  •  13 hours ago
No Image

ആവര്‍ത്തിക്കുന്ന അപകടങ്ങള്‍, പഠിക്കാത്ത പാഠങ്ങള്‍, ഇനിയും എത്ര കുറ്റിപ്പുറങ്ങള്‍?

Kerala
  •  14 hours ago
No Image

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനി മരിച്ച നിലയില്‍

Kerala
  •  14 hours ago
No Image

വെസ്റ്റ് ബാങ്കില്‍ പള്ളികള്‍ക്ക് തീയിട്ട് ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍; 'ജൂത പ്രതികാര'മെന്ന് ചുമരെഴുത്ത്

International
  •  15 hours ago
No Image

കുറ്റിപ്പുറം ബസ് അപകടം: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

Kerala
  •  15 hours ago