കാര്‍ കത്തിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം; ഇ.എം.സി.സി ഡയറക്ടര്‍ക്കെതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ
കുണ്ടറ: കുണ്ടറയില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ് ശ്രമിച്ചുവെന്ന ആരോപണവുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ. കാറില്‍ പെട്രോള്‍ കൊണ്ട് വന്ന് വാഹനം കത്തിച്ചുകൊണ്ട് നാടകം നടത്താനായിരുന്നു നീക്കമെന്ന് മന്ത്രി ആരോപിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന്റെ കാറില്‍ നിന്നും പെട്രോള്‍ നിറച്ച കുപ്പി കണ്ടെടുത്തുവെന്നും ഇയാള്‍ പൊലിസ് കസ്റ്റഡിയിലായെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
ബോധപൂര്‍വം അപകടം വരുത്തി ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായി എന്ന് ആരോപിക്കാനുള്ള നീക്കമായിരുന്നു നടന്നതെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ആരോപിച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ സംഭവങ്ങളെന്നും മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു.
എന്നാല്‍ മന്ത്രിയുടെ വാദം തള്ളിയ പൊലിസ്, ഷിജു വര്‍ഗീസിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും ബോംബാക്രമണം ഉണ്ടായി എന്ന പരാതിയുമായി ഷിജു പൊലിസ് സ്റ്റേഷനില്‍ എത്തുകയായിരുന്നുവെന്നും പറഞ്ഞു. ഷിജുവിന്റെ വാഹനത്തില്‍ നിന്ന് ഇന്ധനം പിടിച്ചിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."