'കൊണ്ടോട്ടി വാഴക്കാട് റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണം'
എടവണ്ണപ്പാറ: കൊണ്ടോട്ടി വാഴക്കാട് റോഡില്‍ ചീക്കോട് കുടിവെള്ള പദ്ധതിക്കു വേണ്ടി വെട്ടിപൊളിച്ച റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നു പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇരുപ്പന്തൊടി മുതല്‍ വെട്ടുകാട് വരെ റോഡിന്റെ ഇരു വശവും വെട്ടുകാടു മുതല്‍ വട്ടപ്പറമ്പ് വരെ റോഡിന്റെ ഒരു വശവും വെട്ടിപ്പൊളിച്ച് പൈപ്പ് ഇടുകയും ചെയ്തിട്ടുണ്ട്.
കുടിവെള്ള പദ്ധതിയുടെ മെയിന്‍ പൈപ്പ് ലൈന്‍ പോകുന്ന റോഡ് ആയതിനാല്‍ വെട്ടിപൊളിച്ച സ്ഥങ്ങളില്‍ റോഡിന്റെ പകുതി ഭാഗത്തു മാത്രമേ ഇപ്പോള്‍ ഗതാഗത യോഗ്യമായ റോഡ് നിലവിലുള്ളു. ചീക്കോട് കുടിവെള്ള പദ്ധതി കമ്മിഷന് ചെയ്തിട്ടും വെട്ടിപ്പൊളിച്ച റോഡ് നന്നാക്കാനോ അറ്റകുറ്റപണികള്‍ നടത്താനോ ഇതുവരെ അധികാരികള്‍ തയ്യാറായിട്ടില്ലെന്നു മാത്രവുമല്ല റോഡിന്റെ ഈ ശോചനീയാവസ്ഥ കാരണം ദിനം പ്രതി നിരവധി അപകടങ്ങളാണു മേഖലയില്‍ നടക്കുന്നത്ത്. കാല് നടയാത്രക്കാര്‍ക്കു നടന്നു പോകാന്‍ പോലും സാധിക്കാത്ത റോഡിലൂടെ പ്രയാസപ്പെട്ടാണു വിദ്യാര്‍ഥികള്‍ നടന്നു പോകുന്നത്.
നിരവധി കാല് നട യാത്രക്കാരും മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരും അപകടങ്ങളില്‍പ്പെടുന്നതു പതിവാണ്. കൊണ്ടോട്ടി മുതല്‍ എടവണ്ണപ്പാറ വരെയുള്ള റോഡ് ഉടനടി നന്നാക്കണമെന്ന് ചീക്കോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗം ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സഹീദ് ഉദ്ഘാടനം ചെയ്തു. ഇസ്റത്ത് അസീസ് അധ്യക്ഷയായി. അബ്ദുള്ള വാവൂര്, അഡ്വ.പി.കെ ശിഹാബുദ്ധീന്‍, സമദ് പൊന്നാട്, മുബഷിര്‍ ഓമാനൂര്‍, ശിഹാബുദ്ധീന്‍ മുണ്ടക്കല്‍ പ്രസംഗിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."