ഏഴാം ഗ്രാന്‍സ്ലാം സ്വപ്‌നം പൂവണിഞ്ഞില്ല, കിരീടമില്ലാതെ മടക്കം; ആസ്‌ത്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ- ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി
മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി. ബ്രസീലിന്റെ സ്റ്റെഫാനി മറ്റോസ് സഖ്യത്തോട് 7-6, 6-2 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്.
സാനിയയുടെ കരിയറിലെ അവസാന ഗ്രാന്‍സ്ലാം മത്സരമായിരുന്നു ഇത്. ഏഴാമത്തെ ഗ്രാന്‍സ്ലാം കിരീടം എന്ന സ്വപ്‌നം ബാക്കിയാണ് സാനിയ മടങ്ങുന്നത്. മത്സരശേഷം വളരെ വികാരധീനയായാണ് സാനിയ സംസാരിച്ചത്. അടുത്ത മാസം നടക്കുന്ന ദുബൈ ഓപ്പണോടുകൂടി സാനിയ വിരമിക്കും.
14 ാം വയസില്‍ രോഹന്‍ ബൊപ്പണ്ണക്കൊപ്പമാണ് സാനിയ പ്രൊഫഷണല്‍ ടെന്നീസില്‍ കളിച്ചുതുടങ്ങിയത്. അവസാനത്തെ ഗ്രാന്‍സ്ലാം മത്സരത്തില്‍ ഇരുവരും ഒരുമിച്ച് കളിച്ചു എന്നതും ശ്രദ്ധേയമാണ്.
സെമിയില്‍ ബ്രിട്ടന്റെ നീല്‍ പുപ്‌സ്‌കി യു.എസിന്റെ ഡിസൈര്‍ ക്രവാഷിക് സംഖ്യത്തെ തോല്‍പ്പിച്ചാണ് സാനിയയും ബൊപ്പണ്ണയും ഫൈനലില്‍ എത്തിയത്. 7-6,6-7,10-6 എന്ന സ്‌കോറിനായിരുന്നു ഫൈനലില്‍ പ്രവേശിച്ചത്. സാനിയ ബൊപ്പണ്ണ സംഖ്യത്തിന്റെ ആദ്യ ഗ്രാന്‍സ്ലാം ഫൈനല്‍ കൂടിയായിരുന്നു ഇത്.
“My professional career started in Melbourne… I couldn’t think of a better arena to finish my [Grand Slam] career at.”
— #AusOpen (@AustralianOpen) January 27, 2023
We love you, Sania ❤️@MirzaSania • #AusOpen • #AO2023 pic.twitter.com/E0dNogh1d0
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."