HOME
DETAILS
MAL
ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ്: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാമെന്ന് സുപ്രിംകോടതി
backup
January 27 2023 | 11:01 AM
ന്യൂഡല്‍ഹി: അയോഗ്യനാക്കപെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ മരവിപ്പിച്ചത് കണക്കിലെടുത്ത് ഉപതിരഞ്ഞെടുപ്പ് നടത്തണമോ എന്നതില്‍ തീരുമാനമെടുക്കാന്‍ സുപ്രിംകോടതി നിര്‍ദ്ദേശം. വധശ്രമക്കേസില്‍ ഫൈസലിന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനമെടുക്കണമെന്നും സുപ്രിംകോടതി പറഞ്ഞു.
ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തില്‍ ഫെബ്രുവരി 27 നാണ് ഉപതെരഞ്ഞെടുപ്പ് നടത്താനിരുന്നത്. എന്നാല്‍ ഫൈസലിന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസലാണ് ഹരജി നല്‍കിയത്.
അതേസമയം ഫൈസലിന്റെ കുറ്റവും ശിക്ഷയും മരവിപ്പിച്ചതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം അപ്പീല്‍ നല്കി. ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."