HOME
DETAILS
MAL
പണിമുടക്ക് തടയാൻ കോടതിക്കാവില്ല: വിജയരാഘവൻ
backup
March 29 2022 | 04:03 AM
തൃശൂർ
സർക്കാർ ജീവനക്കാർ പണിമുടക്കിന്റെ ഭാഗമാകരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരേ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. പണിമുടക്ക് തടയാൻ കോടതിക്കാവില്ല.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമുണ്ട്. ജീവനക്കാർക്ക് മേൽക്കോടതിയെ സമീപിക്കാമെന്നും വിജയരാഘവൻ പറഞ്ഞു.
പണിമുടക്കുന്നതിന് തൊഴിലാളികൾക്ക് അവരുടെതായ ന്യായമുണ്ട്. അക്രമസംഭവങ്ങൾ മാധ്യമ സൃഷ്ടിയാണ്. ഒരിടത്തും യാത്രക്കാരെ തടഞ്ഞിട്ടില്ല. മാധ്യമങ്ങൾ തടഞ്ഞിട്ടുണ്ടാകും. വളരെ സമാധാനപരമായാണ് സമരം. ആരെങ്കിലും പരുക്കേറ്റ് ആശുപത്രിയിലുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തൊഴിലാളികൾ അവരുടെ കൂലി നഷ്ടപ്പെടുത്തിയാണ് സമരം ചെയ്യുന്നത്. രണ്ടു ദിവസത്തെ വരുമാനം നഷ്ടപ്പെടുത്തിയാണ് തൊഴിലാളികൾ ജനങ്ങൾക്കു വേണ്ടി സമരത്തിന് ഇറങ്ങിയിട്ടുള്ളത്. അതുകൊണ്ട് ഈ സമരത്തെ ആക്ഷേപിക്കാൻ പാടില്ലെന്നും വിജയരാഘവൻ തൃശൂരിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."