യുദ്ധവിമാനങ്ങള്‍ ആകാശത്തുവച്ച് കൂട്ടിയിടിച്ചതാകാമെന്ന് സംശയം; അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേനയുടെ രണ്ട് പേര്‍വിമാനങ്ങള്‍ തകര്‍ന്നത് പരസ്പരം കൂട്ടിയിടിച്ചാണോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ വ്യോമസേന.
Two fighter aircraft of IAF were involved in an accident near Gwalior today morning. The aircraft were on routine operational flying training mission.
— Indian Air Force (@IAF_MCC) January 28, 2023
One of the three pilots involved, sustained fatal injuries. An inquiry has been ordered to determine the cause of the accident.
മധ്യപ്രദേശിലെ ഗ്വാളിയോര്‍ വിമാനത്താവളത്തില്‍നിന്ന് പരിശീലനത്തിനായി പറന്നുയര്‍ന്ന വിമാനങ്ങള്‍ മൊറേന എന്ന സ്ഥലത്താണ് തകര്‍ന്നുവീണത്. സുഖോയ് ടൗ30, മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണ് ഒരു പൈലറ്റ് വീരമൃത്യു വരിച്ചിരുന്നു. മിറാഷ് വിമാനത്തിന്റെ പൈലറ്റാണ് വീരമൃത്യു വരിച്ചത. സുഖോയ് വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടുവെങ്കിലും ഇരുവരും ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."