സനാതന ധര്‍മമാണ് ഇന്ത്യയുടെ രാഷ്ട്രീയ ധര്‍മമെന്ന് യോഗി
ലക്‌നൗ: സനാതന ധര്‍മമാണ് ഇന്ത്യയുടെ രാഷ്ട്രീയ ധര്‍മമെന്ന വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതിനെ എല്ലാപൗരന്മാരും ബഹുമാനിക്കണം. രാജസ്ഥാനിലെ ഭിന്‍മാലില്‍ നീലകണ്ഠ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹ സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പലങ്ങള്‍ അശുദ്ധമാക്കിയാല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും യോഗി പറഞ്ഞു.
ഏതെങ്കിലും കാലഘട്ടത്തില്‍ നമ്മുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ 500 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമത്താല്‍ ശ്രീരാമക്ഷേത്രം പണിയുന്ന അയോധ്യയുടെ മാതൃകയില്‍ അവ പുനഃസ്ഥാപിക്കാന്‍ പ്രചാരണം നടത്തണമെന്നും യോഗി പറഞ്ഞു.
1400 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും നീലകണ്ഠന്റെ ക്ഷേത്രം പുനഃസ്ഥാപിച്ചത് പൈതൃകത്തോടുള്ള ബഹുമാനത്തിന്റെയും സംരക്ഷണത്തിന്റെയും ഉദാഹരണമാണ്. മതം, കര്‍മ്മം, ഭക്തി, ശക്തി എന്നിവയുടെ ഏകോപനത്തിന്റെ കേന്ദ്രബിന്ദുവാണ് രാജസ്ഥാന്‍. മതത്തിന്റെ യഥാര്‍ത്ഥ രഹസ്യങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ രാജസ്ഥാനിലേക്ക് വരണമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."