അന്വേഷണം പ്രാഥമിക ഘട്ടത്തില്‍; ഇ.ഡിയുടെ ഹരജി നിലനില്‍ക്കില്ലെന്നും ക്രൈംബ്രാഞ്ച്
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സന്ദീപ് നായര്‍ നല്കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. ക്രൈബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിനെതിരേയുള്ള ഇ.ഡിയുടെ ഹരജി നിലനില്‍ക്കില്ലെന്നും ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ഞെട്ടിക്കുന്ന വിവരങ്ങളാണ് സന്ദീപ് വാര്യരില്‍നിന്നും ലഭിച്ചത്. ഇതു പൂര്‍ണമായും വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കും. അതിനാല്‍ മൊഴിയുടെ പകര്‍പ്പ് പ്രത്യേകം മുദ്രവച്ച കവറില്‍ നല്‍കാമെന്നും കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചു.
ഇഡിക്കെതിരെ കേസെടുത്തതില്‍ ക്രൈംബ്രാഞ്ചിന് മറ്റു ലക്ഷ്യങ്ങളൊന്നുമില്ല. കേസുമായി ബന്ധമില്ലാത്തവര്ക്കെതിരേ വ്യാജതെളിവുകള്‍ നിര്‍മിക്കാന്‍ ഇ.ഡിക്ക് അധികാരമില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരേ മൊഴിനല്‍കാന്‍ ഇ.ഡി നിര്‍ബന്ധിച്ചുവെന്ന സന്ദീപ് നായരുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സന്ദീപിന്റെ അഭിഭാഷന് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് ഇ.ഡിക്കെതിരേ കേസ് ഫയല്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."