HOME
DETAILS
MAL
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: അരിന സബലെങ്കയ്ക്ക് കന്നി കിരീടം
backup
January 28 2023 | 14:01 PM
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സിൽ അരിന സബലെങ്കയ്ക്ക് കന്നി കിരീടം. കരിയറിലെ ആദ്യ ഫൈനൽ മത്സരത്തിൽ തന്നെ കിരീടം നേടാനായതിന്റെ സന്തോഷത്തിലാണ് ഈ ബെലാറസ്‌കാരി. 24കാരിയായ താരത്തിന്റെ കന്നി ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്.
ഫൈനലില്‍ നിലവിലെ വിംബിണ്‍ഡണ്‍ ചാമ്പ്യന്‍ കൂടിയായ കസാഖിസ്ഥാന്റെ എലെന റിബാകിനയെ വീഴ്ത്തിയാണ് സബലെങ്ക കിരീടത്തില്‍ മുത്തമിട്ടത്. ആദ്യ സെറ്റ് കൈവിട്ട ശേഷം ഗംഭീര തിരിച്ചു വരവാണ് അരിന സബലെങ്കയ്ക്ക് നടത്തിയത്.
ആദ്യ സെറ്റ് 4-6ന് കൈവിട്ടെങ്കിലും പിന്നീടുള്ള രണ്ട് സെറ്റുകള്‍ തുടരെ നേടിയാണ് വിജയം ഉറപ്പിച്ചത്. സ്‌കോര്‍: 4-6, 6-3, 6-4. വിജയത്തോടെ താരം ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."