HOME
DETAILS

ചങ്കാണ് ബ്രോ

  
backup
January 28 2023 | 21:01 PM

4865-345123

സംഭവഗതികളുടെ ഒരുഭാഗത്ത് നരേന്ദ്ര മോദിയും ഗൗതം അദാനിയും ആയ തിനാൽ ആരാരുടെ താൽപര്യങ്ങളാ ണ് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് നിശ്ചയമില്ല. ബി.ബി. സിയിൽ നിന്നാണ് ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്ക് ആവർത്തിച്ച് വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി വന്നി രിക്കുന്നത്. മോദിയുടെ ചങ്ക് ബ്രോയും രാജ്യസ്നേഹത്തി ൽ മോദിയോട് കിടപിടിക്കുന്നയാളുമായ ഗൗതം അദാനിയു ടെ കമ്പനികളുടെ വിശ്വസ്തത തകർക്കുന്ന റിപ്പോർട്ട് വന്നി രിക്കുന്നത് അമേരിക്കൻ സ്ഥാപനമായ ഹിൻഡർബർഗിൽ നിന്നുമാണ്. സ്വാതന്ത്ര്യ സമരകാലത്ത് ചെയ്തതിന് പകരമാ യി ഇങ്ങോട്ടൊരു ചെരുപ്പ് നക്കൽ ആയിരിക്കുമോ ബി.ബി. സി ചെയ്യുന്നതെന്ന് സംശയിക്കുന്നത് അനിൽ ആന്റണി മാ ത്രമല്ല. തെരഞ്ഞെടുപ്പ് പരമ്പരയിലേക്ക് രാജ്യം നീങ്ങുമ്പോ ൾ അഗ് മാർക്ക് വർഗീയവാദിയെന്ന പ്രതിച്ഛായ മോദിയെ തെല്ലും അലോസരപ്പെടുത്തില്ലെന്ന് ആർക്കാണ് അറിയാ ത്തത്. അപ്പോൾ ബി.ബി.സിയുടെ ഡോക്യുമെന്ററിയുടെ പിറകിൽ മോദി തന്നെയോ.


വിശ്വസ്തത ചോദ്യം ചെയ്ത റിപ്പോർട്ട് പുറത്തുവന്നതോടെ അദാനിക്കമ്പനികളുടെ ഓഹരി മൂല്യം കുത്തനെ കൂപ്പുകു ത്തുകയും ലോകത്തെ രണ്ടാമത്തെ വൻ മുതലാളിയിൽ നി ന്ന് ഏഴാമനാവുകയും ചെയ്തു. ഓഹരി വില കുറയ്ക്കുന്നതും ഒരു തന്ത്രമല്ലേയെന്ന് ചോദിക്കുന്നവരെ തള്ളിക്കളയാനാ വില്ല. കേരളത്തിൽ ഒരു ഭാഗത്ത് ബി.ബി.സി ഡോക്യുമെന്റ് റി പ്രദർശനം നടത്തുമ്പോൾ തിരുവനന്തപുരത്ത് ആരിഫ് ഖാന്റെ റിപബ്ലിക് ദിന വിരുന്നിൽ കേക്ക് മുറിക്കുകയാണ് പിണറായി വിജയൻ. ഗവർണറുടെ ഫാഷിസ്റ്റ് ബന്ധം കാ രണം ക്രിസ്മസ് കേക്ക് മുറിക്കാനായിരുന്നില്ല.


അദാനിക്കമ്പനികളുടെ ഓഹരി മൂല്യം കുത്തനെ ഇടി യുന്നെങ്കിൽ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് ഹിൻഡൻബ ർഗ് പറയുന്നത്. വ്യാജമായി നേടിയ മൂല്യമാണിത്. ഇന്നലെ വരെ 4.37 ലക്ഷം കോടി രൂപ അദാനിക്ക് തന്നെ നഷ്ടമായ ത്രെ. ഓഹരി നിക്ഷേപകരുടെ നഷ്ടം 11 ലക്ഷം കോടിയാ ണ്. തികഞ്ഞ രാജ്യസ്നേഹിക്ക് ഈ രണ്ട് നടപടിക്കും പി റകിൽ ഭാരതത്തിനെതിരായ ഗൂഢാലോചനയില്ലേ എന്ന് സന്ദേഹിക്കാം. ഒന്ന് കണ്ടിട്ട് മറ്റൊന്നായി ശ്രമിക്കുന്നത് ഭ്രാ ന്തിമാൻ എന്ന അലങ്കാരമാണെന്ന് ഭാഷാഭൂഷണം.


ഏറ്റവും ചുരുങ്ങിയ കാലംകൊണ്ട് ലോകത്തോളം വള ർന്ന രണ്ടു ഇന്ത്യക്കാരെയുള്ളൂ. രണ്ടുപേരും ഗുജറാത്തുകാ രും സുഹൃത്തുക്കളുമാണ്. മോദി ചായ വാലക്കാരനായിരു ന്നെങ്കിൽ ഗൗതം അദാനി ബോംബെയിൽ വജ്രത്തിന്റെ തരം തിരിവുപണിക്കാരനായിരുന്നു. മോദിക്ക് പഠിച്ച സർവ കലാശാലയെ കുറിച്ച് തിട്ടമില്ലെങ്കിലും അദാനി ബിരുദ പഠ നത്തിന് ചേർന്ന ശേഷം രണ്ടാം വർഷം കോളജ് വിട്ട് തൊ ഴിൽ തേടി. അച്ഛൻ ഗുജറാത്തിലെ തുണിക്കച്ചവടക്കാരനാ യിരുന്നു. മക്കൾ ഏഴുപേർ. മൂത്ത സഹോദരൻ അഹമ്മദാ ബാദിൽ കമ്പനി തുടങ്ങിയപ്പോൾ അനിയനെ അതിന്റെ മാ നേജറാക്കി. ചെറുകിട കമ്പനികൾക്ക് പി.വി.സി വിദേശത്തു നിന്ന് ഇറക്കി കൊടുക്കുന്നതായിരുന്നു ആദ്യത്തെ പരിപാ ടി. ഈ മേഖലയിൽ ആദ്യത്തെ എതിരാളി അംബാനിയായി രുന്നു. 1988ലാണിത്. ഇക്കാലത്താണ് അദാനി എക്സ്പോ ർട്സ് ആരംഭിച്ചത്. സ്വന്തമായി തുറമുഖമുണ്ടായിരുന്നെങ്കി ൽ ഇറക്കുമതിയും കയറ്റുമതിയും എത്ര എളുപ്പമായിരുന്നേ നെ എന്ന് വിചാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കച്ചിലെ മു നത്ര തുറമുഖം ലേലത്തിന് വച്ചത്. പിന്നെ വെച്ചടി വെച്ചടി കയറ്റമായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാര തു റമുഖങ്ങളിലൊന്നായ മുംബൈ തുറമുഖത്തിന്റെ 74 ശതമാ നം ഓഹരി അദാനി വശം എത്തിയത് 2020ൽ ഊർജത്തി ന്റെയും അടിസ്ഥാന സൗകര്യത്തിന്റെയും മേഖലയിലായി രുന്നു അദാനിയുടെ ഇടപെടൽ കേന്ദ്രീകരിച്ചത്. അംബുജം സിമന്റ് മുതൽ എൻ.ഡി.ടി.വി വരെ പണം കൊടുത്ത് വാങ്ങി. സി.എൻ ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്മി എന്ന നാ ടകത്തിൽ രാവണൻ പറയുന്നുണ്ട്. മൂവുലകത്തിലും മിക ച്ചതെന്തുണ്ടോ അത് രാക്ഷസ കുലത്തിന് അലങ്കാരമാക ണം എന്നതായിരുന്നു സീതയെ അപഹരിച്ചതിന് പിന്നിലെ പോലും ആഗ്രഹമെന്ന്. അദാനിയും അതെ. ആസ്ത്രേലി യയിലും മൗറീഷ്യസിലും കരീബിയൻ ദ്വീപുകളിലും യു.എ .ഇയിലുമൊക്കെ ഷെൽ കമ്പനികൾ രജിസ്റ്റർ ചെയ്യുകയും ഇന്ത്യയിലെ അദാനിക്കമ്പനികൾക്ക് വേണ്ടി സ്വന്തം പോ ർട്ടുകൾ വഴി കയറ്റിറക്കുകൾ നടത്തുകയും ചെയ്തപ്പോൾ 138,000 കോടി കറുക്കുകയും വെളുക്കുകയും ചെയ്തു.
അദാനി അടിമുടി തട്ടിപ്പാണെന്നാണ് ഹിൻഡൻബർഗ് പറയുന്നത്. വ്യാജ റിപ്പോർട്ടെന്ന് അദാനിയും. രണ്ടര വർഷം നന്നായി പഠിച്ചിട്ടാണ് റിപ്പോർട്ട് തയാറാക്കിയതെന്നും വി രട്ടലൊന്നും വേണ്ടെന്ന് ഹിൻഡൻബർഗ്. മനുഷ്യനിർമിത ദുരന്തങ്ങൾ തടയുകയാണത്രെ ഹിൻഡൻബർഗ്, അദാ നിക്കമ്പനികളുടെ തലപ്പത്തെല്ലാം കുടുംബക്കാരാണ ന്നും അവരിൽ പല കേസുകളിൽ പെട്ടവരാണെന്നും ഹി ൻഡൻബർഗ് പറയുന്നു. രാജേഷ് അദാനിയുടെ പേരിൽ തിരിമറിക്കേസുണ്ട്. ഭാര്യാ സഹോദരൻ സമീർ വോറയും സഹോദരൻ വിനോദ് അദാനിയും നല്ല പുള്ളികളല്ലെന്നാ ണ് ഹിൻഡൻബർഗ് പറയുന്നത്.


തന്റെ നേട്ടമെല്ലാം മോദിയുടെ വച്ചുനീട്ടലല്ലേ എന്ന് ചോ ദിക്കുന്നവരോട് അദാനിക്ക് ചിലതുപറയാനുണ്ട്. രാജീവ് ഗാന്ധിയുടെ കാലത്തെ ചില സാമ്പത്തിക തിരുത്തലുക ൾ, മൻമോഹൻ കാലത്തെ പൊളിച്ചെഴുത്തുകൾ എന്നിവ യിലൂടെയാണ് താൻ വളർന്നത്. ഗുജറാത്തിലെ മുൻത്ര പോ ർട്ട് കൈപിടിയിലാകുന്നത് പോലും മോദിക്കാലത്തല്ല. ഭാര്യ പ്രീതി അദാനി ചെയർമാനായ അദാനി ഫൗണ്ടേഷൻ വഴി 60,000 കോടി ചെലവിടുമെന്ന് പ്രഖ്യാപിച്ചത് ഗൗതം അദാനി യുടെ അറുപതാം പിറന്നാൾ ദിനത്തിലാണ്. ആനന്ദ ലബ്ധി ക്കിനിയെന്തും വേണം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago