HOME
DETAILS
MAL
കൊമ്പന് അമ്പലപ്പുഴ വിജയകൃഷ്ണന് ചെരിഞ്ഞ സംഭവത്തില്‍ പാപ്പാന് കസ്റ്റഡിയില്‍
backup
April 08 2021 | 17:04 PM
ആലപ്പുഴ: കൊമ്പന് അമ്പലപ്പുഴ വിജയകൃഷ്ണന് ചെരിഞ്ഞ സംഭവത്തില്‍ പാപ്പാനെ കസ്റ്റഡിയിലെടുത്തു. കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആനപ്രേമികള്‍ ക്ഷേത്രപരിസരത്ത് മണിക്കൂറുകളോളമാണ് പ്രതിഷേധിച്ചത്. നടപടി ഉണ്ടാകുംവരെ ആനയുടെ ജഡം മാറ്റാന്‍ അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്. നേരത്തെ ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറെ മാറ്റിനിര്‍ത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. രണ്ട് പാപ്പാന്മാരെ സസ്പെന്‍ഡ് ചെയ്തു. പിന്നീടാണ് ഇവരിലൊരാളെ പൊലിസ് കസ്റ്റഡിയിലെടുത്തത്.
പ്രദീപ്, അനിയപ്പന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്രദീപാണ് പൊലിസ് കസ്റ്റഡിയിലുള്ളത്. കുറ്റക്കാര്‍ക്കെതിരെ നടപടിയില്ലാതെ ജഡം മാറ്റാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ നിലപാടെടുത്തതോടെയാണ് നടപടി ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."