ഇടത് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു; മന്ത്രിയുടെ പി.എയെ സി.പി.ഐ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
ചേര്‍ത്തല: മന്ത്രി പി തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ സി.പി.ഐയില്‍ നിന്ന് പുറത്താക്കി. മന്ത്രി പി തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ചേര്‍ത്തല കരുവ ലോക്കല്‍ കമ്മറ്റി മുന്‍ സെക്രട്ടറിയുമായ പി പ്രദ്യുതിനെയാണ് ചേര്‍ത്തല കരുവ ലോക്കല്‍ ചേര്‍ത്തലയിലെ ഇടതു സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് പാര്‍ട്ടി നടപടിയെടുത്തത്.
ചേര്‍ത്തലയിലെ സി.പി.ഐ സ്ഥാനാര്‍ഥി പി. പ്രസാദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും പ്രദ്യുത് വിട്ടുനിന്നിരുന്നു. മാത്രമല്ല, പ്രസാദിനെ തോല്‍പ്പിക്കണമെന്ന് പ്രദ്യുത് പലരോടും സംസാരിച്ചിരുന്നു എന്നും സി.പി.ഐ നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു.
പി തിലോത്തമന്റെ മറ്റ് പേഴ്സണല്‍ അംഗങ്ങള്‍ക്കെതിരേയും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മന്ത്രി പി തിലോത്തമന്റെ ഏറ്റവും വിശ്വസ്തനായ ആളാണ് പ്രദ്യുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."