പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഇന്ത്യയ്ക്ക്
ജൊഹാനസ്ബര്‍ഗ്: പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. പോച്ചഫ് സ്ട്രൂമിലെ സെവന്‍സ് പാര്‍ക്കില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിനു തോല്‍പ്പിച്ചാണ് ഇന്ത്യന്‍ കൗമാരപ്പട കിരീടം ചൂടിയത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ കന്നി ലോകകപ്പാണ് ഇത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബോളര്‍മാര്‍ 17.1 ഓവറില്‍ വെറും 68 റണ്‍സിനൊതുക്കി. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 14 ഓവറില്‍ വെറും മൂന്നും വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കായി പന്തെറിഞ്ഞ എല്ലാ ബോളര്‍മാരും വിക്കറ്റ് നേടി. ടിറ്റാസ് സധു, അര്‍ച്ചന ദേവി, പാര്‍ഷവി ചോപ്ര എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടിയപ്പോള്‍ മന്നത്ത് കശ്യപ്, ഷഫാലി വര്‍മ, സോനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റു വീതവും നേടി.
ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ നാല് പേര് മാത്രമാണ് രണ്ടക്കം കടന്നത്. 19 റണ്‍സെടുത്ത റയാന മക്ഡൊണാള്‍ഡ് ഗേയാണ് അവരുടെ ടോപ് സ്കോറര്‍. സോഫിയ സ്മാലെ (11), അലെക്സ സ്റ്റോണ്‍ഹൗസ് (11), നിയാം ഫിയോണ ഹോളണ്ട് (10) എന്നിവരാണ് രണ്ടക്കം കടന്ന താരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."