സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് ഭാരത് ജോഡോ യാത്രയിലൂടെ ജനങ്ങളോട് പറഞ്ഞത്; രാഹുല്‍ ഗാന്ധി
ന്യുഡല്‍ഹി:: ഭാരത് ജോഡോ പദയാത്രക്ക് കശ്മീരില്‍ സമാപനം. കോണ്‍ഗ്രസിന് ദേശീയതലത്തില്‍ പുതിയ ഊര്‍ജം നല്‍കിയ ഭാരത് ജോഡോക്ക് രാജ്യത്തുടനീളം ലഭിച്ചത് മികച്ച പ്രതികരണമെന്ന് രാഹുല്‍ ഗാന്ധി. യാത്ര വിജയമായിരുന്നുവെന്നും ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമാണ് യാത്രയിലൂടെ ലഭിച്ചതെന്നും അദ്ദേഹം കശ്മീരില്‍ പറഞ്ഞു.
വിദ്വേഷത്തിനെതിരായ, സ്റ്റേഹത്തിന്റെ രാഷ്ട്രീയമാണ് യാത്രയിലൂടെ ജനങ്ങളോട് പറഞ്ഞത്. ജോഡോ യാത്രയുടെ ഫലം രാജ്യത്തിന് മുഴുവന്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സ്വന്തം കുടുംബത്തിലേക്ക് വന്ന അനുഭവമാണ് കശ്മീരിലെത്തിയപ്പോഴുണ്ടായതെന്നും തന്റെ പൂര്‍വികര്‍ കശ്മീരില്‍ നിന്നാണ് അലഹബാദിലേക്ക് കുടിയേറിയതെന്നും അദ്ദേഹം ഓര്‍മ്മിച്ചു.
ജമ്മു കശ്മീരിലെ ഇന്നത്തെ സ്ഥിതിയില്‍ ജനങ്ങള്‍ തൃപ്തരല്ല. തൊഴില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങള്‍ കടുത്ത അതൃപ്തിയിലാണ്. കശ്മീര്‍ പുന:സംഘടനാ വിഷയത്തില്‍ പാര്‍ട്ടി നിലപാട് പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."