തപാല്‍ വോട്ടിലും ഇരട്ടിപ്പ്; നടപടി വേണം, തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി ചെന്നിത്തല
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടില്‍ തിരിമറി നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു തടയാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുന്നരലക്ഷം ഉദ്യോഗസ്ഥര്‍ക്കുള്ള തപാല്‍വോട്ടിലും ഇരട്ടിപ്പുണ്ട്. നേരത്തെ പ്രത്യേക കേന്ദ്രങ്ങളില്‍ പോയി വോട്ട് ചെയ്ത ഇവര്‍ക്ക് ഇപ്പോള്‍ തപാല്‍വോട്ടിനുള്ള ബാലറ്റ് പോസ്റ്റലായും വരികയാണ്. ഇവര്‍ വീണ്ടും തപാല്‍ വോട്ട് ചെയ്താല്‍ അത് ഇരട്ടിപ്പാകും. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്.
വോട്ടര്‍ പട്ടികയില്‍ ഇവരെ മാര്‍ക്ക് ചെയ്തത് ഒഴിവാക്കേണ്ടതായിരുന്നു. അതു നോക്കി ഒരിക്കല്‍ വോട്ട് ചെയ്തവരെ ഒഴിവാക്കിയാണ് തപാല്‍ വോട്ട് അയയ്ക്കേണ്ടിയിരുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അതില്‍ വീഴ്ച പറ്റിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷഷനെ ആശങ്ക അറിയിച്ച പ്രതിപക്ഷ നേതാവ് 5 നിര്‍ദ്ദേശങ്ങളടങ്ങിയ പരാതിയും കൈമാറി.
80 വയസുകഴിഞ്ഞവരുടെ വോട്ടുകള്‍ വീട്ടിലെത്തി ശേഖരിച്ചതിനെപ്പറ്റിയും പരാതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."