HOME
DETAILS
MAL
പാക്കിസ്ഥാനിലെ പെഷവാറില്‍ ചാവേറാക്രമണം;28 പേര്‍ കൊല്ലപ്പെട്ടു, 150 പേര്‍ക്ക് പരുക്ക്
backup
January 30 2023 | 10:01 AM
പെഷവാര്‍:പാകിസ്ഥാനില്‍ പെഷാവറിലെ പള്ളിയില്‍ ചാവേറാക്രമണം.28 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പൊലിസുകാരുമുണ്ട്. 150 പേര്‍ക്ക് പരുക്കേറ്റു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ പള്ളിയില്‍ എത്തിയ സമയത്തായിരുന്നു സ്‌ഫോടനം. പള്ളിയുടെ ഒരു ഭാഗം തകര്‍ന്നുവീണതായും നിരവധി പേര്‍ ഇതിനകത്ത് കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ടെന്ന് പൊലിസ് ഓഫീസര്‍ സിക്കന്തര്‍ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
https://twitter.com/ANI/status/1620005920276361216?cxt=HHwWgMDRwaSztfssAAAA
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."