ഒളിക്കാനായി കണ്ടെത്തിയത് കണ്ടെയ്‌നര്‍ ലോറി, അല്‍പമൊന്ന് മയങ്ങി; പിന്നീട് ഈ 15കാരന്‍ പുറംലോകം കാണുന്നത് ആറു ദിവസത്തിനുശേഷം,.. വിഡിയോ...
ചെറുപ്രായത്തില്‍ സുഹൃത്തുക്കളുടെ കൂടെ ഒളിച്ചുകളിക്കുമ്പോ ഒളിക്കാനായി കണ്ടെത്തുന്ന ചിലയിടങ്ങളുണ്ട്. വീട്, കല്‍പടവുകള്‍ക്കുചുറ്റും, കാട്, ചെറിയ മറകള്‍, മരങ്ങള്‍ അങ്ങനെ പലതും. എന്നാല്‍ ഇനി പറയാന്‍ പോകുന്നത് ഒളിക്കാനായി കണ്ടെയ്‌നര്‍ ലോറി തിരഞ്ഞെടുത്ത പതിനഞ്ചുകാരന്റെ അനുഭവമാണ്.
ഒളിച്ചു കളി കളിച്ച ഒരു കുട്ടിയുടെ ജീവിതത്തില്‍ തീരെ പ്രതീക്ഷിക്കാത്ത കാര്യമാണ് സംഭവിച്ചത്. കുട്ടി നേരെ എത്തിയത് മറ്റൊരു രാജ്യത്താണ്. ബംഗ്ലാദേശില്‍ നിന്നുള്ള ഒരു പതിനഞ്ചുകാരനാണ് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായത്. അവന്‍ ഒളിച്ചു കളി കളിക്കുന്നതിനിടെ ഒരു ഷിപ്പിംഗ് കണ്ടെയ്‌നറില്‍ കയറി സ്വയം പൂട്ടി. ഒരാഴ്ചയ്ക്ക് ശേഷം മറ്റൊരു രാജ്യത്ത് എത്തിയാണ് അവന് പുറത്തിറങ്ങാന്‍ കഴിഞ്ഞത്.
ജനുവരി 11 ന് ചിറ്റഗോംഗില്‍ വച്ച് കൂട്ടുകാരുടെ കൂടെ ഒളിച്ചുകളി കളിക്കുകയായിരുന്നു 15 കാരനായ ഫാഹിം. ഒളിക്കുന്നതിന് വേണ്ടിയാണ് അവന്‍ ഒരു കണ്ടെയ്‌നറില്‍ കയറിയത്. എന്നാല്‍, ഇത്തിരി നേരം കഴിഞ്ഞപ്പോള്‍ അവന്‍ അതിനകത്ത് ഉറങ്ങിപ്പോയി. ആ കണ്ടെയ്‌നറാവട്ടെ മലേഷ്യയിലേക്കുള്ള കൊമേഷ്യല്‍ ഷിപ്പില്‍ ആയിരുന്നു. ആറ് ദിവസം കഴിഞ്ഞ് മലേഷ്യയിലെത്തിയപ്പോഴാണ് അതിനകത്ത് വിശന്നു തളര്‍ന്ന ഫാഹിമിനെ കണ്ടെത്തുന്നത്.
ഇതിന്റെ ഒരു വീഡിയോ റെഡ്ഡിറ്റില്‍ പ്രചരിച്ചു. അതില്‍ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും കാണാം. ആരോഗ്യം വളരെ മോശം അവസ്ഥയിലായിരുന്നു. വീട്ടില്‍ നിന്നും 2300 മൈലുകള്‍ അകലെ എത്തിയിരുന്നു അവന്‍.
കുട്ടി സ്വയം കണ്ടെയ്‌നറിനകത്ത് കയറിയതാണ്. പിന്നീട് ഉറങ്ങിപ്പോയി. പിന്നീട്, അതിനകത്ത് കണ്ടെത്തുകയായിരുന്നുവെന്ന് മലേഷ്യന്‍ ആഭ്യന്തര മന്ത്രി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."