HOME
DETAILS
MAL
പ്രമുഖ മതപണ്ഡിതനും പ്രഭാഷകനുമായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി അന്തരിച്ചു
backup
January 31 2023 | 04:01 AM
കൊച്ചി: പ്രമുഖ മതപണ്ഡിതനും പ്രഭാഷകനുമായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി (94) നിര്യാതനായി. ആലപ്പുഴ പാനൂരിലെ വസതിയില്‍ ആയിരുന്നു അന്ത്യം. ഖബറടക്കം വൈകിട്ട് അഞ്ചിന് പാനൂര്‍ വരവു കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും..
വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. അമീറുല്‍ ഖുത്വബാ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.പതിനെട്ടാം വയസ് മുതല്‍ മതപ്രഭാഷണരംഗത്ത് സജീവസാന്നിധ്യമായ അദ്ദേഹം വടകര ബുസ്താനുല്‍ ഉലൂം വാര്‍ഷികത്തോടു അനുബന്ധിച്ച പ്രഭാഷണ പരമ്പരയോട്കൂടി മലബാറിലും സജീവമായി. തുടര്‍ന്നങ്ങോട്ട് മലബാറിലെ പ്രഭാഷണവേദികളില്‍ അദ്ദേഹം സാധാരണയായി മാറി. രാവുകളെ പകലാക്കി മാറ്റിയ പ്രഭാഷണ പരമ്പരകളായിരുന്നു അദ്ദേഹത്തിന്റെത്.
ഭാര്യ: പരേതയായ ഖദീജ. മക്കള്‍: അഡ്വ. മുജീബ്, ജാസ്മിന്‍, സുഹൈല്‍, സഹല്‍, തസ്‌നി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."