ആത്മീയ ചൂഷണത്തിൽനിന്ന് വിട്ടുനിൽക്കുക: ജംഇയ്യത്തുൽ മുഅല്ലിമീൻ
ചേളാരി
ആരാധനയുടെയും ആത്മീയ സദസുകളുടെയും മറവിൽ സാമ്പത്തിക ചൂഷണം നടത്തുകയും ആൾദൈവ സങ്കൽപങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന അഭിനവ ആത്മീയ ചൂഷകരെ സമുദായം തിരിച്ചറിയണമെന്നും ആത്മീയ സദസെന്ന പേരിൽ ഇത്തരം ആളുകൾ സംഘടിപ്പിക്കുന്ന പരിപാടികളിൽനിന്ന് സമൂഹം വിട്ടുനിൽക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻ്റ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.
സെക്രട്ടറി കൊടക് അബ്ദുർറഹ്മാൻ മുസ്‌ലിയാർ സ്വാഗതം പറഞ്ഞു. ഡോ. എൻ.എ.എം അബ്ദുൽ ഖാദിർ, കെ.കെ ഇബ്‌റാഹീം മുസ്‌ലിയാർ കോഴിക്കോട്, അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, പി.കെ അബ്ദുൽ ഖാദിർ അൽ ഖാസിമി വെന്നിയൂർ, കെ.ടി ഹുസൈൻകുട്ടി മൗലവി, എം.എ ചേളാരി, ബി.കെ.എസ്. തങ്ങൾ എടവണ്ണപ്പാറ, പി. ഹസൈനാർ ഫൈസി ഫറോക്ക്, മാണിയൂർ അബ്ദുറഹ്മാൻ ഫൈസി കണ്ണൂർ, എ. അശ്‌റഫ് ഫൈസി പനമരം, സി. മുഹമ്മദലി ഫൈസി പാലക്കാട്, ടി.കെ മുഹമ്മദ്കുട്ടി ഫൈസി പട്ടാമ്പി, എം.കെ അയ്യൂബ് ഹസനി ബംഗളൂരു, അബ്ദുൽ ലത്വീഫ് ദാരിമി ചിക്മംഗളൂരു, എം.യു ഇസ്മാഈൽ ഫൈസി എറണാകുളം, പി.എ ശിഹാബുദ്ദീൻ മുസ്‌ലിയാർ ആലപ്പുഴ, എ. അബ്ദുൽ ഖാദിർ മുസ്‌ലിയാർ കോട്ടയം, കെ.എച്ച് അബ്ദുൽ കരീം മൗലവി ഇടുക്കി, ശാജഹാൻ അമാനി കൊല്ലം, അശ്‌റഫ് ബാഖവി തിരുവനന്തപുരം, മുഹമ്മദ് ഹംസ സമദാനി കന്യാകുമാരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."