കൂച്ച് ബിഹാര്‍ വെടിവയ്പ്പ് നരഹത്യയെന്ന് മമത; ഇരകള്‍ക്ക് വെടിയേറ്റത് നെഞ്ചിലും കഴുത്തിലും
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടയില്‍ സിഐഎസ്എഫ് നടത്തിയ വെടിവയ്പ്പ് നരഹത്യയാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇരകള്‍ക്ക് വെടിയേറ്റത് നെഞ്ചിലും കഴുത്തിലുമാണ് വെടിയേറ്റത്. ജനക്കൂട്ടത്തെ പിരിച്ച് വിടുകയായിരുന്നു സുരക്ഷാസേനയുടെ ലക്ഷ്യമെങ്കില്‍ കാലിലായിരുന്നു വെടിവയ്‌ക്കേണ്ടിയിരുന്നതെന്നും നരഹത്യ തന്നെയായിരുന്നു ലക്ഷ്യമെന്നും സിലിഗുഡിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മമതാ ബാനര്‍ജി ആരോപിച്ചു.
ദുരന്തം നേരിട്ടവരുടെ ബന്ധുക്കളേയും കുടുംബാംഗങ്ങളേയും താന്‍ സന്ദര്‍ശിക്കുന്നത് തടയാനാണ് കൂച്ച് ബിഹാര്‍ ജില്ലയില്‍ മൂന്നു ദിവസത്തേക്ക് രാഷ്ട്രീയ നേതാക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവെന്ന് മമത പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മമത മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിച്ചു. 72 മണിക്കൂര്‍ സമയപരിധി പൂര്‍ത്തിയായാലുടനെ തന്നെ സിതല്‍കൂച്ചിയിലെത്തുമെന്നും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സ്വന്തം തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് ധനസഹായം നല്‍കുമെന്നും മമത അറിയിച്ചു.
ബി.ജെ.പി എല്ലാ കരുത്തുമുപയോഗിച്ച് ശ്രമിച്ചാലും ജനങ്ങളെ കാണുന്നതില്‍ നിന്നോ അവരുടെ ദുഃഖങ്ങള്‍ നേരിട്ടറിയുന്നതില്‍ നിന്നോ തന്നെ തടയാനാവില്ലെന്ന് ട്വിറ്ററിലൂടെ മമത പറഞ്ഞിരുന്നു. കൂച്ച് ബെഹാറിലെ സഹോദരങ്ങളെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് തന്നെ മൂന്ന് ദിവസം അവര്‍ തടഞ്ഞെങ്കിലും നാലാമത്തെ ദിവസം താനവിടെ എത്തിയിരിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. ബംഗാളില്‍ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ സമയം കമ്മീഷന്‍ വെട്ടിച്ചുരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."