HOME
DETAILS
MAL
കരുതി ഉപയോഗിച്ചോളൂ..ഇന്നു മുതല്‍ നാലു മാസത്തേക്ക് വൈദ്യു നിരക്ക് കൂടും; വര്‍ധന യൂനിറ്റിന് ഒമ്പത് പൈസ
backup
February 01 2023 | 02:02 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ നാലുമാസത്തേക്ക് വൈദ്യുതി നിരക്കില്‍ വര്‍ധന. യൂനിറ്റിന് ഒമ്പത് പൈസയാണ് കൂടുന്നത്. 40 യൂനിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല.
മറ്റുള്ളവരില്‍ നിന്ന് മെയ് 31 വരെയാണ് ഇന്ധന സര്‍ചാര്‍ജ് ഈടാക്കുക. കഴിഞ്ഞ വര്‍ഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതില്‍ ബോര്‍ഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണം. 87.7 കോടി രൂപയാണ് പിരിച്ചെടുക്കുക.
കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂനിറ്റിന് പൊതുവായി കൂട്ടിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന് തീരുമാനമെടുത്തിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."