HOME
DETAILS

കോംട്രസ്റ്റ്: കലക്ടറേറ്റ് ധര്‍ണ നടത്തി

  
backup
August 19 2016 | 21:08 PM

%e0%b4%95%e0%b5%8b%e0%b4%82%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1


കോഴിക്കോട്: കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി പുരാവസ്തു വകുപ്പിന് വിട്ടുനല്‍കുന്നതിനുള്ള നടപടികള്‍ ധ്രുതഗതിയിലാക്കുന്നതിനായി കോംട്രസ്റ്റ് വീവിങ് ഫാക്ടറി വര്‍ക്കേഴ്‌സ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ധര്‍ണയും ബഹുജന കൂട്ടായ്മയും നടത്തി. കലക്ടറേറ്റ് പരിസരത്ത് നടന്ന ധര്‍ണ ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സ്ഥാപനം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്തി പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണാനും സമരം ശക്തിപ്പെടുത്താനും ആവശ്യമെങ്കില്‍ ധര്‍ണ ഡല്‍ഹിയില്‍ സംഘടിപ്പിക്കാനും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കോംട്രസ്റ്റ് ഭൂമിയുടെ സ്‌കെച്ച്, പ്ലാന്‍, സര്‍വേ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദവിശദ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് പുരാവസ്തു ഡയരക്ടര്‍ ജില്ലാ കലക്ടര്‍ക്ക് കത്തുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സര്‍വേ നടത്തിയെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചത്.
കെ. ഗംഗാധരന്‍ അധ്യക്ഷനായി. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ.സി സതീശന്‍, എ.എന്‍.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി രാമചന്ദ്രന്‍, ജില്ലാ പ്രസിഡന്റ് കെ.ജി പങ്കജാക്ഷന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്‍, ഡി.ഡി.സി പ്രസിഡന്റ് കെ.സി അബു പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  29 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago