ഇന്ധനവില വീണ്ടും കൂട്ടി; കൂട്ടിയത് പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസ
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് വര്‍ധന. വ്യാഴാഴ്ച പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് വില 112.02 രൂപയും ഡീസലിന് 99 രൂപയുമായി.
തിരുവനന്തപുരത്ത് പെട്രോളിന് വില 114.15 രൂപയും ഡീസലിന് 100.89 രൂപയുമായി. കോഴിക്കോട് പെട്രോളിന് 112.32 രൂപയും ഡീസലിന് 99.31 രൂപയുമാണ്.
12 ദിവസത്തിനിടെ ഡീസല്‍ ലിറ്ററിന് 7.58 രൂപയും പെട്രോളിന് 7.85 രൂപയുമാണ് എണ്ണക്കമ്പനികള്‍ കൂട്ടിയത്.
അതേസമയം, ഇന്ധനവിലവര്‍ധനവിനെതിരെ സിപിഎം ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. വൈകിട്ട് അഞ്ച് മുതല്‍ ഏഴ് വരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പെട്രോളിയം വിലകുറയ്ക്കാന്‍ ആവശ്യമായ ഇടപെടല്‍ കേന്ദ്രം നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കേന്ദ്രകമ്മിറ്റി ആഹ്വാനപ്രകാരമാണ് പ്രതിഷേധം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."