'എനിക്ക് പറയാന്‍ വാക്കുകളില്ല' സന്തോഷക്കണ്ണീരില്‍ റൈഹാന സിദ്ദീഖ്
ന്യൂഡല്‍ഹി: രണ്ട വര്‍ഷത്തിലേറെ നീണ്ട പോരാട്ടത്തിനൊടുവില്‍ പ്രിയപ്പെട്ടവനോട് ചേര്‍ന്ന് നിന്നപ്പോള്‍ അത്രയും നാള്‍ കരുതിവെച്ച് വാക്കുകളെല്ലാം കണ്ണീരായൊഴുകി റൈഹാന സിദ്ദീഖിന്. ഇണയുടെ മോചനത്തിനായി താണ്ടിയ മുള്‍വഴികളിലെ നോവുകള്‍ മുഴുവന്‍ അവന്റെ ചേര്‍ത്തു പിടിക്കലില്‍ ഇല്ലാതായി. എനിക്കൊന്നും പറയാന്‍ പറ്റുന്നില്ല, ഒരു വാക്കും കിട്ട്ണില്ല പ്രതികരണത്തിനായി കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരോട് ഒരു വിതുമ്പലില്‍ റൈഹാന പറഞ്ഞു.
ഇന്നലെ മോചനമുണ്ടാവുമെന്ന് കരുതി അതിനു മുമ്പത്തെ ദിവസം എത്തിയതാണ് മലയാളിമാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദീഖും കുട്ടികളും ലഖ്‌നൗവില്‍. ഇളയ രണ്ടുപേരും മൂത്ത മകന്റെ സുഹൃത്തിനൊപ്പം അക്ഷമരായി കാത്തു നില്‍പുണ്ട് ഉപ്പാനെ കാണാന്‍ - റൈഹാന പറഞ്ഞു.
27 മാസത്തെ ജയില്‍വാസത്തിനൊടുവില്‍ ഇന്ന് രാവിലെയാണ് സിദ്ദീഖ് കാപ്പന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇന്നലെ വൈകീട്ട് തന്നെ പുറത്തിറങ്ങേണ്ടതായിരുന്നെങ്കിലും റിലീസിങ് ഓര്‍ഡര്‍ എത്താന്‍ വൈകിയതാണ് മോചനം ഇന്നത്തേക്ക് നീണ്ടത്.
ഏറെ സന്തോഷകരമായ നിമിഷമാണ് ഇതെന്ന് അദ്ദേഹം പ്രതികരിച്ചു. തന്റെ മോചനത്തിനായി തന്റെ കുടംബത്തോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും കൂടെ നിന്ന പൊതുസമൂഹത്തിനും അദ്ദേഹം നന്ദി പറഞ്ഞു. ഒരു ദലിത് പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടിയാണ് തടവനുഭവിച്ചെന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാപ്പനെതിരേ ചുമത്തിയ യു.എ.പി.എ കേസുകളിലും ഇ.ഡി കേസുകളിലും ജാമ്യം ലഭിച്ചതിനാലാണ് മോചനം തെളിഞ്ഞത്. ദലിത് പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ ഹാത്രസിലേക്ക് പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) ഡല്‍ഹി ഘടകം സെക്രട്ടറിയായിരുന്ന കാപ്പനെ യു.പി പൊലിസ് അറസ്റ്റ്‌ചെയ്തത്. ഹാത്രസില്‍ കാപ്പന്‍ കലാപത്തിന് ശ്രമിച്ചെന്നായിരുന്നു യു.പി പൊലിസിന്റെ ആരോപണം. രോഗബാധിതയായ മാതാവിനെ കാണാനും കോവിഡ് ബാധിതനായപ്പോള്‍ ഡല്‍ഹി എയിംസില്‍ ചികിത്സക്ക് വേണ്ടിയുമാണ് പുറത്തിറങ്ങിയിരുന്നത്.
ഇതുപ്രകാരമാണ് യു.എ.പി.എ ചുമത്തിയത്. കാപ്പന്റെ അക്കൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം വ്യക്തമാക്കാനായില്ലെന്നാണ് അദ്ദേഹത്തിനെതിരായ ഇ.ഡി കേസ്സിന്നാധാരം. ഹാത്രസില്‍ കലാപം സൃഷ്ടിക്കാനാണ് കാപ്പന്‍ ഈ പണം സ്വീകരിച്ചതെന്നാണ് ഇ.ഡിയുടെ ആരോപണം. 27 മാസമായി ജയിലില്‍ കഴിയുകയാണ് കാപ്പന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."